ഒരു മൊബൈൽ കമ്പനിയുടെ പരസ്യത്തിലെ ബാലനെ വിടാതെ പിന്തുടർന്നാണ് പഗ് എന്ന ഓമനനായ മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ തനി മലയാളി വേഷത്തിൽ അണിഞ്ഞൊരുങ്ങി കല്യാണച്ചെക്കനായി നിൽക്കുന്നൊരു പഗ് ആണ് സമൂഹ മാധ്യമങ്ങളിലെ താരം. വീട്ടിലെ 'പഗ് പയ്യന്' കല്യാണ ആലോചനയുമായി ഉടമസ്ഥനിട്ട പോസ്റ്റാണ് വൈറലായത്. 'മലയാളി ചെക്കന്' കശ്മീർ സുന്ദരിമാരുടെ വരെ 'ആലോചന'യുമെത്തിയപ്പോൾ ഈ 'പെട്രിമോണിയൽ' സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
വിവാഹ ആലോചനകൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പഞ്ഞമില്ലെങ്കിലും കേരളത്തിലെ ഒരു വീട്ടിലെ 'തികച്ചും മലയാളിയായ' പഗിനുവേണ്ടി നടന്ന കല്യാണ ആലോചന ഏറെ കൗതുകകരമായി. 'ആരെങ്കിലും അവരുടെ മകൾക്ക് വേണ്ടി സുന്ദരനായ ഒരു മലയാളി പയ്യനെ വിവാഹത്തിനായി നോക്കുന്നുണ്ടെങ്കിൽ...' എന്ന കുറിപ്പോടെയാണ് ഫോട്ടോകൾ പങ്കുെവച്ചിരിക്കുന്നത്.
ചിത്രത്തിലുള്ള പഗ് തികച്ചും പരമ്പരാഗത രീതിയിലാണ് ഡ്രസ് ധരിച്ചിരിക്കുന്നത്. കസവുമുണ്ടും അതിനു ചേരുന്ന വിധത്തിലുള്ള പിങ്ക് ഷർട്ടുമാണ് പഗിന്‍റെ വേഷം. രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ഒരു ഫുൾ സൈസ് ഫോട്ടോയും വിളമ്പിയ സദ്യയ്ക്ക് മുമ്പിൽ ഇരിക്കുന്ന മറ്റൊരു ഫോട്ടോയുമാണുള്ളത്. വാഴയിലയിൽ പരമ്പരാഗത രീതിയിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.
ഈ കുറിപ്പിന്‍റെ സ്‌ക്രീൻഷോട്ട് ആണ് ട്വിറ്ററിലടക്കം പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ആരാണ് ഒറിജിനൽ പോസ്റ്റ് ഇട്ടത്, എന്നാണ് പോസ്റ്റ് ചെയ്തത് എന്നൊന്നും വ്യക്തമല്ല. തന്‍റെ പ്രിയപ്പെട്ട പഗിന് ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോൾ ആരോ സോഷ്യൽ മീഡിയയിൽ പരസ്യവുമായി എത്തിയതാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പോസ്റ്റിനെ നിരവധിയാളുകളാണ് കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വിവാഹ ആലോചനയോട് കാര്യമായി പ്രതികരിച്ചവരുമുണ്ട്. '
എന്‍റെ െപണ്ണ് ഇവിടെയുണ്ട്, അവൾ കശ്മീരിൽ നിന്നാണ്' എന്നാണ് ഒരു പെൺപട്ടിയുടെ ഫോട്ടോയിട്ട് ഒരാൾ പ്രതികരിച്ചത്. 'ഈ നായ എന്‍റെ കോളജ് ബാച്ചിലെ ചില പയ്യൻമാരെക്കാൾ വളരെ ഭേദമാണ്. അന്നത്തെ കാലത്ത് ബെൽബോട്ടം പാന്റ്സും എംബ്രോയ്ഡറിയുള്ള പ്രിന്‍റഡ് ഷർട്ടുമാണ് പലരും ഇട്ടിരുന്നത്' തുടങ്ങിയ രസകരമായ കമന്‍റുകളും ഈ ആലോചനക്ക് ലഭിച്ചു.
Tbh only reason I'm still on Facebook is for Indian dog parents groups! So EXTRA. Never disappoints pic.twitter.com/wCo0LkcCyT
— Damini Shrivastava (@DammitDamini) January 22, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.