കാട്ടിലെ രാജാവ് സിംഹമാണെങ്കിലും പലപ്പോഴും സിംഹത്തെ വരെ നേരിടാൻ കരുത്തുള്ള മൃഗമാണ് കടുവ. മാനും മുയലും കുരങ്ങും ഉൾപ്പെടെയുള്ള ചെറു മൃഗങ്ങളാണ് കടുവയുടെ വിശപ്പിന് ഇരയാകാറ്. എന്നാൽ, തന്നെ പിടിക്കാനായി മരത്തിൽ കയറിയ കടുവയെ ഒരു പാഠംപഠിപ്പിക്കുന്ന കുരങ്ങിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾക്ക് കൗതുകമായിരിക്കുന്നത്.
കരുത്തനായ കടുവയുടെ മുന്നിൽ നിന്ന് ഓടിരക്ഷപ്പെടാനൊന്നും കുരങ്ങിന് കഴിയാറില്ല. അതിനാൽ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നല്ല ഉപായം ബുദ്ധി ഉപയോഗിക്കുക തന്നെയാണ്. അത്തരത്തിൽ കടുവയെ മരത്തിൽ നിന്ന് താഴെ വീഴ്ത്തുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കുരങ്ങിനെ പിടിക്കാനായി മരത്തിന് മുകളിൽ കയറിയ കടുവയാണ് വിഡിയോയിൽ കാണാനാവുക. മരത്തിന്‍റെ മറ്റൊരു ചില്ലയിൽ കുരങ്ങും തൂങ്ങിക്കിടക്കുന്നുണ്ട്. കടുവയെക്കാൾ ഭാരം കുറവായതിനാൽ കുരങ്ങ് ചെറിയ മരച്ചില്ലയിലാണ് തൂങ്ങി നിൽക്കുന്നത്. കടുവ കുരങ്ങിനടുത്തേക്ക് വരുന്തോറും മരച്ചില്ല ഉലയുകയും ഒടുവിൽ ഭാരം താങ്ങാനാകാതെ കടുവ നിലത്തേക്ക് മുഖമടിച്ച് വീഴുന്നതുമാണ് വിഡിയോയിലുള്ളത്.
ഇന്ത്യൻ ഫോറസ്റ്റ് സർവിസിലെ ഓഫിസറായ പ്രവീൺ അംഗുസാമി വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.