നിമിഷ നേരത്തെ അശ്രദ്ധക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തിൽ. കുട്ടികളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണമെന്നാണ് ചൊല്ല്. അത്തരത്തിൽ അശ്രദ്ധയുടെ ഫലമായുണ്ടായ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷെപ്പട്ട ഒരു കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
തിരക്കേറിയ റോഡിൽ ഒാടിക്കൊണ്ടിരുന്ന കാറിന്‍റെ ഡിക്കിയിൽനിന്ന് ഒരു കുട്ടി വാഹനങ്ങൾക്കിടയിലേക്ക് വീഴുന്നതാണ് വിഡിയോ. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രാഫിക് സിഗ്നലിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്നതും പച്ച സിഗ്നൽ തെളിയുേമ്പാൾ വാഹനങ്ങൾ മുന്നോട്ടുപോകുന്നതുമാണ് വിഡിയോയുടെ തുടക്കം.
എന്നാൽ ഏറ്റവും മുമ്പിൽ പോകുന്ന കാറിന്‍റെ ഡിക്കിയിൽനിന്ന് റോഡിലേക്ക് എേന്താ വീഴുന്നത് കാണാം. പിന്നീടാണ് മനസിലാകുക അതൊരു കുട്ടിയാണെന്ന്. കുഞ്ഞുമായി പോയ വാഹനം മുന്നോട്ടുപോകുന്നതും പിറകിൽ വരുന്ന വാഹനങ്ങൾ നിർത്തിയിടുന്നതും വിഡിയോയിലുണ്ട്. ശേഷം കുട്ടി എഴുന്നേറ്റ് കാറിന്‍റെ പിറകിലൂടെ ഓടുന്നതും കാണാം. കുട്ടി വീണുപോയത് അറിഞ്ഞതോടെ വാഹനമോടിച്ചിരുന്ന കുട്ടിയുടെ ബന്ധു വണ്ടിനിർത്തി, ഓടിവന്ന് കുട്ടിയെ കൈയിലെടുക്കുന്നതും വിഡിയോയിലുണ്ട്.
'ദ സൺ' ആണ് ആദ്യമായി ഈ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിടുന്നത്. പിന്നീട് ട്വിറ്റർ ഉപഭോക്താവായ ഷിരിൻ ഖാൻ വിഡിയോ ഷെയർ ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വിഡിയോ പ്രചരിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കൊന്നും സംഭവിക്കാത്തതിൽ സന്തോഷം രേഖപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങൾ. എവിടെനിന്നുള്ളതാണ് ഈ വിഡിയോ എന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.