ശശി തരൂർ അമ്പരക്കും, ഈ കൊച്ചുകുഞ്ഞിന്‍റെ വർത്തമാനം കേട്ടാൽ -വിഡിയോ

ശി തരൂർ എം.പി പ്രയോഗിക്കുന്ന ചില ഇംഗ്ലീഷ്​ വാക്കുകൾ കുറച്ചൊന്നുമല്ല നമ്മെ വലക്കാറ്​. നീണ്ട വാക്കുകൾ വായിച്ചെടുക്കാൻ തന്നെ സമയമെടുക്കും. എന്നാൽ അനായാസേന കടുകട്ടി ഇംഗ്ലീഷ്​ വാക്കുകൾ ഉച്ചരിക്കുന്ന ഒരു​ കൊച്ചുമിടുക്കിയാണ്​ ഇ​േപ്പാൾ സമൂഹമാധ്യമങ്ങളിലെ താരം.

അമ്മ പറഞ്ഞുനൽകുന്ന വാക്കുകൾ അതേപടി ​ശൈലി മാറ്റാതെ ഉച്ചരിക്കുകയാണ്​ ഈ കൊച്ചുമിടുക്കി. നിങ്ങൾ നൽകിയ ഒരു കൂട്ടം വാക്കുകൾ, ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച്​ പറയാൻ ശ്രമിക്കുന്നുവെന്ന അമ്മയുടെ വാക്കുകളോടെയാണ്​ വിഡിയോയുടെ തുടക്കം. പിന്നീട്​ അമ്മ പറഞ്ഞുനൽകുന്ന വാക്കുകൾ അതേപടി ഉച്ചരിക്കുകയാണ്​ കുട്ടി.

ഹിപ്പൊപൊട്ടാമസ്​, അലുമിനം തുടങ്ങിയവക്കൊപ്പം ചില കടുക്കട്ടി വാക്കുകളും​ ശൈലി കൈവിടാതെ പെൺകുട്ടി പറയുന്നുണ്ട്​​. ചില വാക്കുകൾ പറയു​േമ്പാൾ കുട്ടിയുടെ കുഞ്ഞുകുസൃതിയും വിഡിയോയിൽ കാണാം. അവസാനമായി ഒരു​ വാക്ക്​ അമ്മ പറയു​േമ്പാൾ എനിക്കിത്​ എങ്ങനെയാ​ണ്​ പറയുന്നതെന്നറിയാം പക്ഷേ ഞാൻ പറയില്ല എന്ന മറുപടി നൽകുന്നത്​ ചിരി പടർത്തും.

കുട്ടിയുടെയും അമ്മയുടെയും വിഡിയോ ലക്ഷകണക്കിന്​ പേരാണ്​ ട്വിറ്ററിൽ കണ്ടത്​. കുട്ടിയുടെ കുസൃതികളെക്കുറിച്ചും വാക്കുകളിലെ ഉച്ചാരണ ശുദ്ധിയെ പുകഴ്​ത്തിയും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്​. 


Tags:    
News Summary - Toddler 'Nailing' the Pronunciation of Complex English Words Will Make Shashi Tharoor Proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.