രണ്ടു തലയുള്ള പാമ്പ് അപൂർവമാണ്, എന്നാൽ ഒരേസമയം രണ്ടു വായകളിലൂടെ ഭക്ഷണം അകത്താക്കുന്നതോ? പ്രമുഖ യുട്യൂബർ ബ്രയാൻ ബാർസിക് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
രണ്ടു തലയുള്ള പാമ്പിേന്റതാണ് വിഡിയോ. പാമ്പിന്‍റെ രണ്ടു വായിലൂടെയും ഓരോ എലികളെ വീതം ഈ പാമ്പ് അകത്താക്കുകയാണ്. രണ്ട് എലികളെയും പാമ്പ് വിഴുങ്ങുന്നതിന്‍റെയാണ് ദൃശ്യങ്ങൾ.
ലക്ഷകണക്കിന് പേരാണ് വിഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം കണ്ടത്. രണ്ട് വായിലൂടെയും ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണെന്ന് അത്ഭുപ്പെടുകയാണ് ചിലർ.
അപൂർവങ്ങളിൽ അപൂർവമാണ് രണ്ടു തലയുള്ള പാമ്പുകൾ. കഴിഞ്ഞവർഷം ഒഡീഷയിൽ രണ്ടു തലയുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു. ആ പാമ്പിനും സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ടു തലകളാണ് ഉണ്ടായിരുന്നത്.
ബൈസിഫലി എന്നാണ് രണ്ടു തലയുള്ള അവസ്ഥയെ വിളിക്കുന്നത്. ഫ്ലോറിഡ ഫിഷ് ആൻഡ് കൺസർവേഷൻ കമീഷന്‍റെ അഭിപ്രായപ്രകാരം ഭ്രൂണാവസ്ഥയിലാകുേമ്പാൾ ഇരട്ടകൾക്ക് വേർപ്പെടാൻ കഴിയാതെ വരുേമ്പാഴാണ് രണ്ടു തലകളും ഒരു ഉടലുമുള്ളവ ജനിക്കുന്നത്.
സാധാരണയായി ഇവക്ക് അതിജീവിക്കാൻ സാധിക്കാറില്ലെന്നും വിദഗ്ധർ പറയുന്നു. ശത്രുക്കൾ വേട്ടയാടാനെത്തുേമ്പാൾ രണ്ടു തലച്ചോറുകളും രണ്ടു തീരുമാനങ്ങളെടുക്കുേമ്പാഴേക്കും ഇവ വേട്ടയാടപ്പെട്ടിരിക്കുമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.