മമ്മൂട്ടിയുടെ അഭിനയമികവ് പതിഞ്ഞ സിനിമയായ 'ഭ്രമയുഗ'ത്തിന് നടൻ ടിനി ടോം ഒരു സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പുരസ്കാര വിതരണ വേദിയിലായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച 'പുഞ്ചമൺ പോറ്റി'യായി ടിനി ടോം ഭ്രമയുഗം സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചത്. ടിനി ടോമിനെ കൂടാതെ ബിജുക്കുട്ടൻ, ഹരീഷ് കണാരൻ എന്നിവരും സ്കിറ്റിന്‍റെ ഭാഗമായിരുന്നു. സ്കിറ്റിനെ സമൂഹമാധ്യമങ്ങളിൽ ട്രോളി നിരവധി പേർ രംഗത്തെത്തി. ടിനിടോമിനും വ്യാപക കളിയാക്കലാണ് നേരിടേണ്ടിവന്നത്. ഇപ്പോഴിതാ ടിനിയെ ട്രോളിക്കൊണ്ട് ഇൻസ്റ്റയിൽ പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ എം.എ. നിഷാദ്.
'ജസ്റ്റ് ഫോർ എ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക.. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ' -എന്നായിരുന്നു പോസ്റ്റ്. ഭ്രമയുഗം സ്പൂഫിലെ ടിനി ടോമിന്‍റെ പ്രകടനത്തിന്‍റെയും, അത് കാണുന്ന മമ്മൂട്ടിയുടെയും ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.