കൊൽക്കത്ത: ഓടുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങിയ രണ്ട് സ്ത്രീകളിൽ ഒരാൾ പ്ലാറ്റ്ഫോമിനിടയിൽ കുടുങ്ങി. ഓടിയെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഉടനടി ഇവരെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഇതിന്‍റെ വിഡിയോ റെയിൽവേ ട്വിറ്ററിൽ പങ്കുവെച്ചു.
പശ്ചിമ ബംഗാളിലെ പുരുലിയ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.
സന്ത്രാഗച്ചി-ആനന്ദ് വിഹാർ എക്സ്പ്രസിന്‍റെ വേഗത കൂടുമ്പോൾ രണ്ട് സ്ത്രീകൾ അതിൽ നിന്ന് ചാടുന്നത് വിഡിയോയിൽ കാണാം. അവരിൽ ഒരാൾ പ്ലാറ്റ്‌ഫോമിൽ കൃത്യമായി ഇറങ്ങുമ്പോൾ, മറ്റൊരാൾ ബാലൻസ് നഷ്‌ടപ്പെടുകയും ട്രെയിനിനും പ്ലാറ്റ്‌ഫോമും ഇടയിൽ കുടുങ്ങുകയുമായിരുന്നു.
ഉടൻ തന്നെ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ബബ്ലു കുമാർ ഓടിവന്ന് അവരെ കൃത്യസമയത്ത് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴച്ചു. സ്ത്രീയെ രക്ഷിക്കാൻ ട്രെയിനിൽനിന്ന് ചാടാൻ ശ്രമിക്കുന്ന യാത്രക്കാരനെയും സഹായിക്കാൻ ഓടിയെത്തുന്നവരെയും വിഡിയോയിൽ കാണാം.
ഈ വിഡിയോയിൽ തന്നെ, ഓടുന്ന ട്രെയിനിലേക്ക് ആളുകൾ ചാടിക്കയറുന്നത് ദൃശ്യമാണ്. ട്രെയിൻ പുറപ്പെട്ട ശേഷം കയറുന്നതിനും ഇറങ്ങുന്നതിനുമെതിരായ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ആളുകൾ അവഗണിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.
#Lifesavingact
— RPF Adra Division (@rpfserada) November 30, 2021
On 29.11.21 SI/Bablu Kumar of RPF Post Purulia saved the life of a lady passenger while she was trying to de-board & almost come in the gap between train & platform in running train no 22857 at Purulia station.@RPF_INDIA @sanjay_chander @zscrrpfser@ADRARAIL pic.twitter.com/qC5eHeDu45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.