8000 കിലോയുള്ള താൻസാനിയായിലെ 'മാമ്മത്ത്​'; ഒരൊന്നൊന്നര വരവ്​ കണ്ടോ

പതിനായിരം വർഷം മുമ്പ്​ ഭൂമിയിലുണ്ടായിരുന്ന മാമ്മത്തിനെ കുറിച്ച്​ നമുക്ക്​ കേട്ട​ുകേൾവി മാത്രമേയുള്ളൂ. മാമ്മത്തിനെ അനുസ്​മരിപ്പിക്കുന്ന ആനയുടെ വരവ്​ ആഘോഷിക്കുകയാണ്​ സമൂഹ മാധ്യമങ്ങൾ.

താൻസാനിയയിൽ നിന്നുള്ള വിഡിയോ ആണ്​ ട്വിറ്ററിൽ തരംഗമായത്​. 8000 കിലോയുള്ള ആനക്കൂറ്റൻ നടന്നുവരുന്നതാണ്​ വിഡിയോയിലുള്ളത്​. നീളമുള്ള കൊമ്പും മാമ്മത്തിനെ ഓർമ്മപ്പെടുത്തുന്നു. 'ഗജരാജനെ ക​ണ്ടെത്തി' എന്ന തലക്കെ​ട്ടോടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കു​െവച്ച വിഡിയോ കാൽലക്ഷത്തോളം പേരാണ്​ കണ്ടിരിക്കുന്നത്​. 

അതേസമയം, 50 വയസ്സുള്ള ഈ ആന കെനിയയിൽ നിന്നാണെന്നും അത്​ ഈ വർഷം ​ഫെബ്രുവരിയിൽ ചെരിഞ്ഞതാണെന്നും തിരുത്തി ഒരാൾ മറുപടി നൽകിയിട്ടുണ്ട്. കെനിയ വൈൽഡ്​ ലൈഫ്​ സർവിസ്​ ടിം എന്ന്​ പേരിട്ട ആന താൻസാനിയയോട്​ ചേർന്ന്​ കിടക്കുന്ന കെനിയയുടെ തെക്കുകിഴക്കൻ വനാന്തരത്തിലൂടെ നടക്കുന്ന വിഡിയോ ആണിതെന്നും പറയപ്പെടുന്നു.

  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.