ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ നൃത്തം ഇതാ..

ആർ.ആർ.ആർ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടും അതിന്റെ ചുവടുകളും ലോകം മുഴുവൻ സ്വീകരിച്ചിരുന്നു. ഈ ഡാൻസ് എങ്ങനെ കളിക്കും എന്ന് അത്ഭുതപ്പെട്ടവർക്ക് മുന്നിൽ ഇതാ പുതിയൊരു നൃത്തം.

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ സഓലി എന്ന നൃത്തമാണ് നെറ്റിസൺസിനെ പടിച്ചു നിർത്തിയിരിക്കുന്നത്. അവതരിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ നൃത്ത രൂപമാണിതെന്ന് എല്ലാവരും ഒരേ മനസോടെ സമ്മതിക്കുന്നു.

രാജ്യത്ത് സാംസ്കാരിക പരിപാടിക്കിടെ അവതരിപ്പിച്ച നൃത്ത രൂപമാണ് വൈറലായിരിക്കുന്നത്. വിഡിയോക്ക് ഇതുവരെ രണ്ട് മില്യൻ വ്യൂവേഴ്സും 45,000 ലൈക്ക്സും ലഭിച്ചിട്ടുണ്ട്.

ബുലാഫൽ ആന്റ് സുനോലിലെ ഗുരോ സമുദായങ്ങൾക്കിടയിലുള്ള പ്രശസ്തമായ നൃത്ത സംഗീത രൂപമാണ് സഓലിയെന്ന് യുനസ്കോ പറയുന്നു. സ്ത്രീ സൗന്ദര്യത്തെ ആരാധിക്കുന്നതിനുള്ള നൃത്ത രൂപമാണിത്.  

Tags:    
News Summary - Video Of "One Of The Most Difficult Dances" Zaouli Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.