'ഇതെന്താ സംഭവം!' ജോഗിങ് നടത്തുന്ന സ്ത്രീയെ കണ്ട് ഞെട്ടി ഓടിയൊളിച്ച് സിംഹം; വിഡിയോ ​വൈറൽ

വന്യമൃഗങ്ങൾ നമുക്ക് എപ്പോഴും പേടിപ്പെടുത്ത ഓർമകളാണ്. അവ അക്രമകാരികളാണെന്നാണ് നാം കരുതുന്നത്. അത്തരം വാർത്തകളും നിരന്തരം കേൾക്കാറുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ കാണിക്കുന്നത് ഏറ്റവും വലിയ ഇരപിടിയനായ സിംഹം പോലും മനുഷ്യനുമായുള്ള സമ്പർക്കം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുമെന്നതാണ്.

ഒരു വീടിനു സമീപത്തുകൂടെ നടന്നു വരുന്ന സിംഹം രാവിലെ ജോഗിങ്ങിനിറങ്ങിയ ആളെ കണ്ടപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതാണ് വിഡിയോയിൽ. വീടിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐ.എഫ്.എസ്) സുശാന്ത നന്ദയാണ് വിഡിയോ ഷെയർ ചെയ്തത്. 'ഒരു വീടിനു മുന്നിൽ സിംഹം നടന്നു വരുന്നു. ആ സമയം എതിർവശത്തുനിന്ന് ഒരു സ്ത്രീ ജോഗിങ് ചെയ്തു വരുന്നുണ്ട്. വരുന്നയാൾ സിംഹത്തെ കാണുന്നില്ലെങ്കിലും സിംഹം അവരെ കാണുകയും വീടിനു സമീപത്തെ കുറ്റിക്കാട്ടിനുള്ളിൽ ഒളിച്ചിരുന്ന് ജോഗർ കടന്നുപോകുന്നത് വരെ നിരീക്ഷിക്കുകയും ചെയ്യുന്നു'. എന്നാൽ സംഭവം എവിടെ നിന്നുള്ളതാണെന്ന് പറഞ്ഞിട്ടില്ല.

ഭൂരിഭാഗം അവസരങ്ങളിലും വന്യ മൃഗങ്ങൾ മനുഷ്യരുമായുള്ള സംഘർഷം ഒഴിവാക്കുമെന്ന് വിഡിയോക്ക് നൽകിയ കാപ്ഷനിൽ സുശന്ത നന്ദ പറയുന്നു. 'അവർ ഭീഷണി നേരിട്ടാൽ മാത്രമേ പ്രതികരിക്കുകയുള്ളു.

സംഘർഷം ഒഴിവാക്കാനായി പൂർണ്ണമായും മറഞ്ഞിരുന്ന് ഓട്ടക്കാരിയെ നിരീക്ഷിക്കുന്ന ഒരു സിംഹത്തിന്റെ രസകരമായ വിഡിയോ'- എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ഓടുന്ന സ്ത്രീ കാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകുന്നതു​വരെ സിംഹം കുറ്റിക്കാട്ടിൽ തന്നെ ഇരിക്കുകയാണ്. 41000​ ലേറെ പേർ ​കണ്ട വിഡിയോക്ക് 1900 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

Tags:    
News Summary - Video Shows Mountain Lion Hiding Outside A House, Internet Reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.