ട്രെയിൻ അപകടമൊഴിവായത് തലനാരിഴക്ക്; നടുക്കുന്ന വിഡിയോ പങ്കുവെച്ച് ഐ.എ.എസ് ഓഫീസർ

ട്രെയിൻ കടന്നുപോകുന്നതിന് സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ത്രീയുടെ വിഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ. കണ്ടാൽ ഭീതിയുണർത്തുന്ന വിഡിയോ ഐ.എ.എസ് ഓഫീസറായ അവനീഷ് ശരൺ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്.

റെയിൽവേ പ്ലാറ്റ്‌ഫോമിലെത്തുന്നതിന് മുമ്പായി നിർത്തിയ ട്രെയിനിൽ നിന്ന് നിരവധി പേർ ഇറങ്ങുന്നതായാണ് വിഡിയോയിലുള്ളത്. മറുവശത്തുള്ള റെയിൽവേ ട്രാക്ക് കടന്നുപോകാൻ ​ശ്രമിക്കവേ, വിഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി ​ട്രെയിൻ വരുന്നുണ്ടെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇത് കേട്ട് പരിഭ്രാന്തരായ ഒരു കുടുംബം അവരുടെ കെട്ടും ഭാണ്ഡവും ട്രാക്കിനപ്പുറത്തേക്ക് വലിച്ചെറിയുകയും ചിലർ ട്രാക്ക് കടന്നുപോവുകയും ചെയ്തു. എന്നാൽ, ട്രെയിൻ വരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ഒരു സ്ത്രി ട്രാക്ക് മുറിച്ച്കടന്ന് തിരിച്ചുവരികയും ഇപ്പുറത്തുണ്ടായിരുന്നു കുടുംബാംഗങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാനായി തള്ളി മാറ്റുകയും ചെയ്തു.

ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വലിയരീതിയിൽ വൈറലായിരിക്കുകയാണ്. "ജീവിതം നിങ്ങളുടേതാണ്. തീരുമാനവും നിങ്ങളുടേതാണ്" -വിഡിയോ പങ്കുവെച്ച ഐ.എ.എസ് ഓഫീസർ അടിക്കുറിപ്പായി എഴുതി. സുരക്ഷിതമല്ലാത്ത ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. നെറ്റിസൺസും യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീയെ, അവരുടെ അശ്രദ്ധമായ പെരുമാറ്റത്തെ ശക്തമായി വിമർശിച്ചു. 


Tags:    
News Summary - Video Shows Woman Crossing Railway Track Seconds Before Train's Arrival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.