കോവിഡ് കാലത്ത് മഹാമാരിയുമായി ബന്ധപ്പെട്ട് നമ്മെ ഏറെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പലതും യഥാർത്ഥ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ലോക്ഡൗണിൽപെട്ട തൊഴിലാളികളുടെ കൂട്ടപലായനം, മോർച്ചറികൾ നിറഞ്ഞ് തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ, സ്ഥലമില്ലാത്തതിനാൽ തയാറാക്കിയ കൂട്ടക്കുഴിമാടങ്ങളും മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ശ്മശാനങ്ങളുമെല്ലാം കണ്ട് നാം ഞെട്ടി.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായിരിക്കെ പ്രത്യക്ഷപ്പെട്ട ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് അധികൃതരുടെ കർശന നിർദേശം നിലനിൽക്കുകയാണ്. പല സംസ്ഥാനങ്ങളും മാസ്ക് ധരിച്ചില്ലെങ്കിൽ കടുത്ത പിഴയാണ് ചുമത്തുന്നത്. ഇതിനിടയിലാണ് ആകെയുള്ള മാസ്ക് സ്വന്തം നായക്ക് നൽകിയ തെരുവിൽ അലയുന്ന ദരിദ്രനും നിരാലംബനുമായ മധ്യവയസ്കൻെറ ദൃശ്യം വന്നിരിക്കുന്നത്.
താൻ ഓമനിച്ച് വളർത്തുന്ന നായയെ സ്വന്തം ചുമലിലേറ്റിയാണ് വയോധികൻ തെരുവിലൂടെ നടക്കുന്നത്. കൈയിൽ ആകെയുള്ള മാസ്ക് നായയുടെ മുഖത്ത് ധരിപ്പിച്ചിരിക്കുന്നു. എന്താണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, 'എനിക്ക് എന്ത് സംഭവിച്ചാലും ഇവന് ഒന്നും സംഭവിക്കരുത്. ഇത് എെൻറ കുഞ്ഞാണ്. ഞാൻ മരിച്ചാലും കുഴപ്പമില്ല' എന്ന് മറുപടി.
വ്യാപകമായി ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മാസ്ക് ധരിപ്പിച്ച വളർത്തു മൃഗങ്ങളുടെ ദൃശ്യങ്ങൾ നേരത്തെ പലതും പ്രചരിച്ചിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് വന്നിട്ടുണ്ടെങ്കിലും സ്വന്തം ഓമന മൃഗത്തോട് ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ കണ്ടിട്ടില്ലെന്ന് ചിലർ ഈ വീഡിയോക്ക് അഭിപ്രായം രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.