കൂട്ടുകാരെ 'ക്ലൂക്ക്ലൂസ് പൊടി' കണ്ടിട്ടുണ്ടോ; വൈറലായി വിഡിയോ

മൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് കൊച്ചുമിടുക്കന്‍റെ 'ക്ലൂക്ക്ലൂസ് പൊടി' റിവ്യൂ വിഡിയോ. ഗ്ലൂക്കോസ് പൊടി റിവ്യൂ ചെയ്യുന്ന വിഡിയോയുടെ അവതരണ രീതി തന്നെയാണ് ഏവരുടെയും മനംകവരുന്നത്.

'ഇന്ന് നമ്മൾ ഇവിടെ കാണാൻ പോകുന്നത് ഒരു ക്ലൂക്ക്ലൂസ് പൊടിയാണ്. ഞാൻ അത് എടുത്തുകൊണ്ടുവരാം. ഹലോ ഫ്രണ്ട്സ് ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ക്ലൂസ് പൊടി. കൂട്ടുകാരെ ഈ ക്ലൂക്ക്ലൂസ് പൊടിയിൽ 80 മധുരമുണ്ട്. പിന്നെയൊരു പാക്കറ്റും കിട്ടും. ഇന്ന് നമ്മൾ എന്തൊക്കെ കണ്ടു, ക്ലൂക്ക്ലൂസ് പൊടിയും കണ്ടു ക്ലൂക്ക്ലൂസ് പൊടിയുടെ നിറവും കണ്ടു...' -ഇങ്ങനെ പോകുന്നു വിഡിയോ. അമ്മ വന്ന് ഫോൺ എടുക്കുമ്പോഴാണ് വിഡിയോ അവസാനിക്കുന്നത്.

നടൻ ജയസൂര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോയിലെ കുട്ടി ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കുട്ടിക്ക് അഭിനന്ദനങ്ങൾ നേരുകയാണ് സമൂഹമാധ്യമങ്ങൾ. ഭാവിയിലെ മികച്ച യൂട്യൂബറാകുമെന്നും വിഡിയോ കണ്ട് ചിരിയടക്കാനാവുന്നില്ലെന്നും പലരും കമന്‍റ് ചെയ്യുന്നു. 

Full View


Tags:    
News Summary - viral video of smart boy reviewing glucose powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.