2000 രൂപയുടെ അമിതാഭ് ബച്ചന്‍റെ ഈ ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം

ജനപ്രിയ ഗെയിംഷോയായ 'കോന്‍ ബനേഗ ക്രോർപതി'യുടെ പുതിയ സീസണിലെ പ്രൊമോഷണൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആക്ഷേപഹാസ്യമെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരസ്യം വ്യാജവാർത്തകളിലെ വസ്തുതാപരിശോധിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നു കാണിക്കുന്നതാണ്. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ സോണി ടി.വി പങ്കിട്ട വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

കോന്‍ ബനേഗ ക്രോർപതിയുടെ സെറ്റിലെ ഒരു ചോദ്യോത്തര വേളയാണ് പരസ്യത്തിൽ കാണിക്കുന്നത്. ടൈപ്പ്റൈറ്റർ, ടെലിവിഷൻ, സാറ്റലൈറ്റ്, 2000 രൂപ നോട്ട് ഇവയിൽ ഏതിലാണ് ജി.പി.എസ് സാങ്കേതികവിദ്യയുള്ളതെന്ന് ബച്ചന്‍ മത്സാരാർഥിയോട് ചോദിക്കുന്നു. ഉടനെ മത്സരാർഥി ആത്മവിശ്വാസത്തോടെ 2000 രൂപ നോട്ടെന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നു. ഉത്തരം ശരിയാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോയെന്ന് അമിതാഭ് ബച്ചന്‍ വീണ്ടും ചോദിക്കുമ്പോൾ "എനിക്ക് മാത്രമല്ല സർ, രാജ്യത്തിന് മുഴുവൻ ആ ഉത്തരം ഉറപ്പാണെന്ന്" അവർ മറുപടി പറയുന്നു.

തുടർന്ന് മത്സരാർഥി തിരഞ്ഞെടുത്ത ഉത്തരം തെറ്റാണെന്ന് ബച്ചന്‍ വെളിപ്പെടുത്തുന്നു. അപ്പോഴും നിങ്ങൾ തമാശ പറയുകയാണേയെന്ന് ചോദിക്കുന്ന അവരോട് തമാശ നിങ്ങൾ സത്യമാണെന്ന് വിശ്വസിച്ചതാണ് തെറ്റെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി കൊടുക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

വ്യാജ വാർത്തകളുടെ വസ്തുത എന്തെന്ന് പോലും അന്വേഷിക്കാതെ അത് അപ്പടി വിശ്വസിക്കുന്ന പൊതു സമൂഹത്തിന്‍റെ പ്രവണതയെയാണ് പരസ്യത്തിൽ വിമർശിക്കുന്നത്. 2016- ൽ രാജ്യത്തെ കള്ളപ്പണം കണ്ടെത്താന്‍ "അത്യാധുനിക നാനോ ടെക്‌നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ജി.പി.എസ് ചിപ്പുകൾ" പുതിയതായി പുറത്തിറക്കുന്ന 2000 രൂപ നോട്ടുകളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതിനെ തുടർന്ന് പിന്നീട് കേന്ദ്ര ധനകാര്യമന്ത്രാലയം വാദം നിഷേധിക്കുകയായിരുന്നു. 

Tags:    
News Summary - Watch: Amitabh Bachchan's Quiz Question On GPS In ₹ 2,000 Note Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.