ഐസ്വാൾ: മിസോറാമിലെ ലുങ്‌ലെയിൽ നിന്നുള്ള ആറു വയസ്സുകാരി എസ്തർ ഹ്നാംതെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ദേശീയ ഗീതമായ"വന്ദേ മാതരം" സ്വരമാധുര്യത്തോടെ എസ്തർ ആലപിക്കുന്ന വിഡിയോ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെ പങ്കിട്ടത്.
വിഡിയോ കാണാം
ഉപരാഷ്ട്രപതിയും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായ വേദിയിൽ എസ്തർ വന്ദേമാതരം ആലപിക്കുന്നതാണ് വിഡിയോയിൽ. നിരവധി പേർ വിഡിയോ റീട്വീറ്റ് ചെയ്യുകയും എസ്തറിനെ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, എസ്തർ ദേശീയ ഗീതം ആലപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറംതംയും 2020ൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവളുടെ വിഡിയോ പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.