Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 7:27 AM GMT Updated On
date_range 13 March 2022 7:27 AM GMT"വന്ദേ മാതരം" പാടി വൈറലായി ആറു വയസ്സുകാരി, വിഡിയോ പങ്കിട്ട് ഉപരാഷ്ട്രപതി
text_fieldsbookmark_border
ഐസ്വാൾ: മിസോറാമിലെ ലുങ്‌ലെയിൽ നിന്നുള്ള ആറു വയസ്സുകാരി എസ്തർ ഹ്നാംതെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ദേശീയ ഗീതമായ"വന്ദേ മാതരം" സ്വരമാധുര്യത്തോടെ എസ്തർ ആലപിക്കുന്ന വിഡിയോ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെ പങ്കിട്ടത്.
വിഡിയോ കാണാം
ഉപരാഷ്ട്രപതിയും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായ വേദിയിൽ എസ്തർ വന്ദേമാതരം ആലപിക്കുന്നതാണ് വിഡിയോയിൽ. നിരവധി പേർ വിഡിയോ റീട്വീറ്റ് ചെയ്യുകയും എസ്തറിനെ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, എസ്തർ ദേശീയ ഗീതം ആലപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറംതംയും 2020ൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവളുടെ വിഡിയോ പങ്കിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story