'ഇന്ത്യയുടെ സിലിണ്ടറല്ല'- സ്മൃതി ഇറാനിക്ക് മീമുകളിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് നെറ്റിസൺസ്

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് ഇന്ന് 46 വയസ്സ് തികയുകയാണ്. രസകരമായ മീമുകളിലൂടെ മന്ത്രിക്ക് പിറന്നാളാശംസകൾ നേരുന്ന തിരക്കിലാണ് നെറ്റിസൺസ്. കോൺഗ്രസിന്‍റെ ഭരണകാലത്തുണ്ടായ വിലക്കയറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച ഇറാനിക്ക് വലിയ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു. പാചകവാതക സിലിണ്ടറിന്‍റെ വിലവർധനവിനെതിരെ ഗ്യാസ് സിലിണ്ടറും പിടിച്ച് അവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഈ സംഭവത്തെ ഓർത്തുകൊണ്ട് 'ഇന്ത്യയുടെ സിലിണ്ടറ'യാണ് സ്മൃതി ഇറാനിയെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. നിലവിൽ പാചകവാതകത്തിന് ഇരട്ടി വില പ്രഖ്യാപിച്ചിട്ടും പ്രതികരിക്കാത്ത അവരെ വിമർശിച്ചും രസകരമായ നിരവധി മീമുകൾ ഇവർ പങ്കുവെച്ചിട്ടുണ്ട്.

ചിലത് കാണാം







Tags:    
News Summary - Why are cylinder memes trending on Smriti Irani's birthday?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.