വൈറൽ ചാനൽസ് ഓൺ ലൈവ്

യൂട്യൂബ് ചാനലുകളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. സാധാരണക്കാർക്കു മുതൽ സെലിബ്രിറ്റികൾക്കുവരെ യൂട്യൂബ് ചാനലുകളുണ്ട്. ഈ ചാനലുകളിലൂടെ വലിയ വരുമാനം കണ്ടെത്തുന്നവരുമുണ്ട്. മലയാളത്തിലും ഇത്തരത്തിൽ കാഴ്ചക്കാർ ഏറെയുള്ള യൂട്യൂബ് ചാനലുകൾ സജീവമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഈയിടെ വൈറലായതും നമ്മൾ കണ്ടതാണ്.

11.4 കോടി യൂട്യൂബ് ചാനലുകൾ ലോകത്തുണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് വിഡിയോ കണ്ടന്‍റുകളാണ് ഇവയിലൂടെ എന്നും കാഴ്ചക്കാരിലേക്കെത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 യൂട്യൂബ് ചാനലുകളിൽ മൂന്ന് ഇന്ത്യൻ ചാനലുകളുമുണ്ട്. ഒന്നാം സ്ഥാനത്ത് യു.എസിന്റെ ‘മിസ്റ്റർ ബീസ്റ്റ്’ നിലയുറപ്പിക്കുമ്പോൾ ഇന്ത്യയുടെ ‘ടി സീരീസ്’ ആണ് രണ്ടാമത്. സോണി എന്റർടെയ്ൻമെന്റ്, സീ മ്യൂസിക് എന്നിവ യഥാക്രമം നാലും ഒമ്പതും സ്ഥാനങ്ങളിലുണ്ട്.

Tags:    
News Summary - YouTube channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.