ഇനി കാണാൻ ചെലവ് കൂടും

യൂ ട്യൂബ് കാണൽ ഇനി മുമ്പത്തെപ്പോലെയാകില്ല, ചെലവ് അൽപം കൂടും. ഗൂഗ്ൾ നൽകുന്ന പരസ്യമില്ലാത്ത സബ്സ്ക്രിപ്ഷനായ യൂട്യൂബ് പ്രീമിയത്തിന് ഇന്ത്യയിൽ നിരക്കുകൾ വർധിപ്പിച്ച് പ്രഖ്യാപനം വന്നിരിക്കുന്നു. ഫാമിലി, സ്റ്റുഡന്റ്, ഇന്റിവിജ്വൽ പ്ലാനുകൾ അടക്കം എല്ലാ പ്ലാനുകളിലും നിരക്കു വർധനയുണ്ട്. ഈ വിവരം ഇമെയിൽ വഴി ഉപയോക്താക്കളെ അറിയിച്ചതായി യൂട്യൂബ് വ്യക്തമാക്കി.

അഞ്ച് അംഗങ്ങൾക്ക് കാണാവുന്ന ഫാമിലി പ്ലാനിലാണ് വർധന കൂടുതൽ. മറ്റു പ്ലാനുകളിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. ഗൂഗ്ൾ നൽകുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. ഈ സംവിധാനം വഴി പരസ്യങ്ങളില്ലാതെ തുടർച്ചയായി യൂ ട്യൂബ് കാണാൻ സാധിക്കും. മാത്രമല്ല യൂട്യൂബ് മ്യൂസിക്കും ഇവർക്ക് ലഭ്യമാവും. ഡൗൺലോഡ് ചെയ്ത് പിന്നീട് കാണാവുന്ന സംവിധാനവും പ്രീമിയത്തിലുണ്ട്. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.

Tags:    
News Summary - YouTube Premium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.