ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കി-മുഖ്യമന്ത്രി

തിരുവനന്തപുരം: റിയോ ഒളിമ്പിക്സിലെ വനിതാ മാരത്തണ്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത മലയാളിതാരം ഒ.പി. ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് രാജ്യങ്ങള്‍ കായികതാരങ്ങള്‍ക്ക് എല്ലാ പരിഗണനയും നല്‍കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തില്‍ അവഗണന നേരിടേണ്ടിവരുന്നത് വിഷമമുണ്ടാക്കുന്നു. 130 കോടി ജനങ്ങളും മനുഷ്യവിഭവശേഷിയുമുള്ള രാജ്യം അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പിന്നിലാകുന്നതിന് പ്രധാന കാരണം കായികമേഖലയോടും താരങ്ങളോടും കാട്ടുന്ന അവഗണനയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.