കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ ചൊവ്വാഴ്ച രാത്രിയിൽ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഭാര്യക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. ലങ്കന്‍ യുവനിരയില്‍ പ്രതീക്ഷയുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായി കരുതപ്പെട്ട താരമായിരുന്നു ധമ്മിക നിരോഷന. മുന്‍ ലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയവര്‍ ധമ്മികയുടെ നായകത്വത്തില്‍ കളിച്ചവരാണ്.
ഓൾറൗണ്ടറായ നിരോഷന 2000ത്തിൽ ആണ് ശ്രീലങ്കയുടെ അണ്ടർ-19 ടീമിലെത്തിയത്. വലം കൈയൻ പേസ് ബൗളറും വലം കൈയൻ ബാറ്ററുമായിരുന്ന താരം, 2002ലെ അണ്ടർ-19 ലോകകപ്പിൽ ലങ്കൻ ടീമിനെ നയിച്ചു. ന്യൂസീലൻഡിൽ നടന്ന ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി. ശ്രീലങ്കയിലെ വിവിധ ക്ലബുകൾക്കു വേണ്ടിയും കളിച്ച താരം പിന്നീട് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.