ഒളിമ്പിക്സ് മെഡലിന് പിന്നാലെ രണ്ടാം റാങ്ക്; അമൻ സെഹ്റാവത്തിന് ചരിത്ര നേട്ടം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരമായ അമൻ സെഹ്റാവത്തിന് ചരിത്ര നേട്ടം. ലോക ഗുസ്തി റാങ്കിങ്ങിൽ 57 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. ഞായറാഴ്ചയാണ് പുതിയ റാങ്കിങ് പുറത്തുവന്നത്. 59000 പോയന്റുമായി ജപ്പാന്റെ റെയ് ഹിഗുച്ചി ഒന്നാം റാങ്ക് പിടിച്ചപ്പോൾ അമന് 56000 പോയന്റാണുള്ളത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യൻ താരം ആറാം സ്ഥാനത്തായിരുന്നു.

ഇത്തവണ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏക താരമാണ് അമൻ. 57 കിലോഗ്രാം വിഭാഗത്തിൽ ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയയെ ദേശീയ സെലക്ഷൻ ട്രയൽസിൽ പരാജയപ്പെടുത്തിയാണ് അമൻ പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചിരുന്നത്.

സെമിയിൽ ജപ്പാന്റെ റെയ് ഹിഗുച്ചിയോട് പരാജയപ്പെട്ടെങ്കിലും വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ 13-5ന് തോൽപിച്ചാണ് അമൻ മെഡലുറപ്പിച്ചത്. ഇതോടെ ഇന്ത്യക്കായി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും താരത്തെ തേടിയെത്തിയിരുന്നു.  

Tags:    
News Summary - 2nd rank after Olympic medal; Historic achievement for Aman Sehrawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.