സിൻസിനാറ്റി (യു.എസ്): സിൻസിനാറ്റി ഓപൺ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ റാക്കറ്റ് അടിച്ചുപൊട്ടിച്ച സംഭവത്തിൽ സ്പാനിഷ് ടെന്നിസ് സൂപ്പർ താരം കാർലോസ് അൽകാരസ് മാപ്പുപറഞ്ഞു.
താൻ ചെയ്തത് ശരിയായില്ലെന്നും മേലിൽ ആവർത്തിക്കില്ലെന്നും 21കാരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കരിയറിലെ ഏറ്റവും മോശം മത്സരമായി അത്. നന്നായി പരിശീലിച്ചിട്ടും കളിക്കാനായില്ല. അത് മറക്കാനാഗ്രഹിക്കുന്നുവെന്നും അൽകാരസ് തുടർന്നു. 37കാരനായ ഫ്രാൻസ് താരം ഗയെൽ മോൺഫിൽസ് 4-6, 7-6 (7-5), 6-4 സ്കോറിനാണ് ലോക മൂന്നാം നമ്പറായ അൽകാരസിനെ പരാജയപ്പെടുത്തിയത്. പാരിസ് ഒളിമ്പിക്സ് ഫൈനലിൽ നൊവാക് ദ്യോകോവിചിനോട് തോറ്റതിന് ശേഷം നടന്ന ആദ്യ കളിയിലും വീഴുകയായിരുന്നു അൽകാരസ്. തുടർന്ന് കോർട്ടിൽ റാക്കറ്റ് പലതവണ അടിച്ചുപൊട്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.