കാലിന് പരിക്കേറ്റു; രോഹിത് ശർമ്മ അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിൽ

മെൽബൺ: നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ കെ.എൽ രാഹുലിന്റെ കൈക്ക് പരിക്കേറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി രോഹിത്തിന്റെ പരിക്ക്. പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ രോഹിത്തിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു.

കാൽമുട്ടിന് പരിക്കേറ്റതിന് ശേഷവും കുറച്ച് നേരം രോഹിത് നെറ്റ്സിലെ പരിശീലനം തുടർന്നിരുന്നു. പിന്നീട് ഫിസിയോയെ കണ്ട് ചികിത്സ തേടുകയായിരുന്നു. ഐസ്ബാഗ് ഉപയോഗിച്ച് ഫിസിയോ രോഹിത്തിന് ചികിത്സ നൽകിയെങ്കിലും താരം വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ഇതോടെയാണ് നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിൽ​ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ സംശയം ഉയർന്നത്. നേരത്തെ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രോഹിത്തിന്റെ ഫോം സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽ നിന്നായി ഒരു അർധ സെഞ്ച്വറി മാത്രമാണ് രോഹിത്തിന് സമ്പാദ്യമായുള്ളത്.

ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ രോഹിത് ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും കാര്യമായ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. ഇരട്ടയക്ക സ്കോർ ​നേടാൻ പോലും രോഹിത്തിന് സാധിച്ചിട്ടില്ല.

Tags:    
News Summary - Rohit Sharma Doubtful For Boxing Day Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.