ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും സൂപ്പർ സീരീസ് പോരാട്ടങ്ങളിലുമെല്ലാം ഇന്ത്യൻ ബാഡ്മിൻറൺ എന്നാൽ വനിതകളായിരുന്നു. ലണ്ടൻ ഒളിമ്പിക്സിൽ സൈന നെഹ്വാൾ വെങ്കലവും റിയോയിൽ പി.വി. സിന്ധു വെള്ളിയും നേടിയതോടെ കോർട്ട് പെണ്ണുങ്ങളുടെ സ്വത്തായി മാറി. ഇതിനിടെ, പ്രകാശ് പദുകോണിെൻറയും ഗോപീചന്ദിെൻറയും വിമൽ കുമാറിെൻറയും സെയ്ദ് മോദിയുടെയും പിന്മുറക്കാർ കളത്തിനു പുറത്തായി.
നിഴലായി മാറിയ പുരുഷതാരങ്ങളുടെ പോരാട്ടം പലപ്പോഴും നോക്കൗട്ട് റൗണ്ടിൽ അവസാനിച്ചു. ഇതായിരുന്നു ഇൗ വർഷം പിറക്കുംവരെ പതിവ്. പക്ഷേ, ഇപ്പോൾ ചരിത്രം പുതുവഴിയെ തേടുന്ന തിരക്കിലാണ്. 2017ലെ ആറ് സൂപ്പർ സീരീസ് ബാഡ്മിൻറൺ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ മൂന്നിലും കിരീടം ഇന്ത്യക്ക്. സിംഗപ്പൂർ ഒാപൺ സൂപ്പർ സീരീസിൽ ഇന്ത്യൻ ഫൈനലായി മാറിയ കലാശപ്പോരാട്ടത്തിനൊടുവിൽ സായ് പ്രണീത് കിരീടമണിഞ്ഞപ്പോൾ, ഇന്തോനേഷ്യയിലും ആസ്ട്രേലിയയിലും കിഡംബി ശ്രീകാന്ത് ചാമ്പ്യനായി.
ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പുരുഷതാരങ്ങളുടെ ഉയിർത്തെഴുന്നേൽപിന് കാരണം തേടുന്നവരുടെ കൺമുന്നിൽ സൗമ്യസാന്നിധ്യമായി ഒരാളുണ്ട്. ചിത്രങ്ങളിലോ വാർത്തകളിലോ ആഘോഷങ്ങളിലോ ഇല്ലാത്ത സാന്നിധ്യം. പക്ഷേ, കോർട്ടിൽ ശ്രീകാന്തും സായ് പ്രണീതും എച്ച്.എസ്. പ്രണോയും തൊടുത്തുവിടുന്ന ഒാരോ ഷോട്ടിന് പിന്നിലും ആ ഇന്തോനേഷ്യക്കാരെൻറ മന്ത്രമുണ്ട്. മുൽയോ ഹൻഡോയോ എന്ന മാന്ത്രികൻ. ഇന്തോനേഷ്യക്കാരൻ തൗഫീഖ് ഹിദായത്തിനെ 2004 ആതൻസ് ഒളിമ്പിക്സ് ചാമ്പ്യനും ഏഷ്യൻ-ലോക ചാമ്പ്യനും ലോക ഒന്നാം നമ്പറുമാക്കി മാറ്റിയ ഹൻഡോയോ ഇന്ത്യയിലെത്തി മൂന്നുമാസത്തിനുള്ളിൽ പൊന്നുവിളയിച്ചു തുടങ്ങി. ചൈനക്കാർ വാണ കോർട്ടിൽ ഇടിത്തീയായി തൗഫീഖിനെ എത്തിച്ച ഹൻഡോയോ പറയുന്നു: ‘‘ശ്രീകാന്തിലും ഞാനൊരു തൗഫീഖ് ഹിദായത്തിനെ കാണുന്നു. അവൻ ഇനിയും ഉയരങ്ങളിെലത്തും’’.
കഴിഞ്ഞ മാർച്ചിലാണ് മൂന്നുവർഷ കരാറിൽ ഇന്തോനേഷ്യക്കാരൻ പുരുഷ സിംഗ്ൾസ് താരങ്ങളുടെ പരിശീലകനായി സ്ഥാനമേറ്റത്. ദേശീയ കോച്ചായ ഗോപീചന്ദിെൻറ ജോലിഭാരം കുറക്കാനായിരുന്നു ഇൗ നിയമനം. ഹൈദരാബാദിലെ അക്കാദമിയിലെത്തുേമ്പാൾ താരങ്ങളുടെ പരിക്ക്, സ്ഥിരതയില്ലായ്മ, ഫിറ്റ്നസ് പ്രശ്നങ്ങൾ എന്നിവയായിരുന്നു വെല്ലുവിളി. വലിയ മത്സരങ്ങളിൽ പോരടിക്കാൻ കളിക്കാർക്ക് മാനസികകരുത്ത് നൽകുകയായിരുന്നു ഹൻേഡായുടെ ആദ്യ േജാലി. മൂന്നാം റാങ്കിൽനിന്നും 31ലേക്ക് കൂപ്പുകുത്തിയ ശ്രീകാന്തിനെ പോരാട്ടങ്ങളിലേക്ക് പിടിച്ചുയർത്തി വൻപോരാട്ടങ്ങൾക്കുള്ള ധൈര്യവും കുത്തിവെച്ചു. ‘‘പ്രതിഭയുള്ള ശ്രീകാന്തിൽ ജയിക്കാനുള്ള വീര്യമാണ് പകരേണ്ടത്. ഏത് താരത്തെയും വീഴ്ത്താൻ അവന് കഴിയും. പരിചയസമ്പത്തും കഠിനാധ്വാനവും വരുംനാളിൽ ശ്രീയെ മാറ്റിമറിക്കും’’ -കഴിഞ്ഞ മാർച്ചിൽ ചുമതലയേറ്റതിനു പിന്നാലെ ഹൻഡോയോ പറഞ്ഞ വാക്കുകൾ ഇപ്പോൾ പൊന്നാവുന്നു.
പരിശീലനത്തിൽ ഹൻഡോയക്ക് പൂർണ സ്വാതന്ത്ര്യമാണ് ഗോപീചന്ദ് അനുവദിക്കുന്നത്. അദ്ദേഹത്തിെൻറ ശൈലിയിലും സമീപനത്തിലും ഗോപിക്ക് പൂർണ മതിപ്പും. സമീപകാലത്തെ പുരുഷ താരങ്ങളുടെ നേട്ടങ്ങളുടെ പൂർണ ക്രെഡിറ്റ് നൽകുന്നതും ഇന്തോനേഷ്യക്കാരന് തന്നെ. ശ്രീകാന്തിെൻറ ഇരട്ടക്കിരീടത്തിനു പുറമെ, സായ് പ്രണീത്, എച്ച്.എസ്. പ്രണോയ്, പി. കശ്യപ്, സമീർ വർമ, സൗരഭ് വർമ എന്നിങ്ങനെ നീളുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.