നോട്ടിങ്ഹാം: ജയിച്ചതും രണ്ട് പോയൻറ് നേടിയതും ആസ്ട്രേലിയയാണെങ്കിലും കളിയാ രാധകരുടെ മനസ്സിൽ ജയിച്ചത് ബംഗ്ലാദേശാണ്. ട്രെൻറ്ബ്രിഡ്ജിലെ പിച്ചിൽ 381 റൺസ് അടി ച്ചുകൂട്ടിയിട്ടും വിറച്ചുപോയ ആസ്ട്രേലിയയെ നോക്കി പരിഹസിക്കുന്നവരിൽ മുൻതാര ങ്ങളുമുണ്ട്. ബാറ്റിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ബംഗ്ലാനിരയെ അഭിനന്ദിച്ച പീറ്റേഴ്സൻ 300ലേറെ റൺസ് വിട്ടുകൊടുത്ത ഒാസീസ് ബൗളർമാരെയാണ് പരിഹസിക്കുന്നത്. ഡേവിഡ് വാർണറുടെ സെഞ്ച്വറിക്ക് (167), മുഷ്ഫിഖുർ റഹിമിെൻറ (102 നോട്ടൗട്ട്) ശതകംകൊണ്ടായിരുന്നു മറുപടി. കൂറ്റൻ ടോട്ടലിനു മുന്നിൽ പകച്ചുപോവാതെ ഉജ്ജ്വലമായി പോരാടി 333 റൺസിന് കീഴടങ്ങിയ ബംഗ്ലാദേശ്, ആരാധകരുടെ ഹീറോ ആയിമാറി.
ബംഗ്ലാദേശിനെ 300ന് താഴെ റൺസിന് പിടിച്ചുകെട്ടാൻ പരാജയപ്പെട്ട ഒാസീസ് ബൗളിങ്ങിനെതിരെ ഇംഗ്ലണ്ട് 400 കടന്നാൽ അദ്ഭുതപ്പെടേണ്ടെന്നായിരുന്നു മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സെൻറ അഭിപ്രായം. ബംഗ്ലാദേശിെൻറ മനോഹരമായ ചേസിനു പിന്നാലെ ബംഗ്ലാകടുവകൾക്കൊപ്പംകൂടിയ ആരാധകരുമുണ്ട്്.
മത്സരത്തോട് ആസ്ട്രേലിയൻ ടീമിെൻറ സമീപനത്തെയാണ് മുൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ചോദ്യം ചെയ്യുന്നത്.
ലോകകപ്പിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടിൽ മാത്രമേ ബംഗ്ലാദേശ് ജയിച്ചിട്ടുള്ളൂ. എന്നാൽ, മൂന്ന് കളിയിലും ടീം 300ന് മുകളിൽ റൺസ് സ്കോർ ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെ 280ഉം ന്യൂസിലൻഡിനെതിരെ 244ഉം എടുത്തു. ഇന്ത്യ, അഫ്ഗാൻ, പാകിസ്താൻ ടീമുകൾക്കെതിരാണ് ശേഷിക്കുന്ന മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.