ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ റൗണ്ട് മത്സരങ്ങളില്‍ ഇനി ശേഷിക്കുന്നത് ആറു മത്സരങ്ങള്‍ മാത്രം. ഒരു ദീര്‍ഘനിശ്വാസത്തിന്‍െറ മാത്രം ആയുസ്സില്‍ നാലു സംഘങ്ങള്‍ സെമിയിലേക്കും ശേഷിച്ച നാലു പേര്‍ക്ക് മടക്കടിക്കറ്റും. മുംബൈ, പുണെ, ചെന്നൈയിന്‍, ഗോവ എന്നിവര്‍ക്ക് ഒരോ കളി മാത്രമാണ് ബാക്കി. കൊല്‍ക്കത്ത, കേരള ബ്ളാസ്റ്റേഴ്സ്, ഡല്‍ഹി, നോര്‍ത് ഈസ്റ്റ് ടീമുകള്‍ക്ക് രണ്ടുകളി വീതവും.
അവസാന മൂന്ന് സ്ഥാനങ്ങളിലുള്ള പുണെയും ചെന്നൈയിനും ഗോവയും സെമി മോഹം ഏതാണ്ട് അവസാനിപ്പിച്ച് മടക്കയാത്രക്കുള്ള ഒരുക്കം നേരത്തെ തുടങ്ങിക്കഴിഞ്ഞു. മുംബൈയാണ് ആധികാരികമായി ഇടമുറപ്പിച്ചത്. ഒരു കളി ബാക്കിനില്‍ക്കെ ഡല്‍ഹിയും നിലഭദ്രമാക്കി. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായാണ് ഇനിയുള്ള പോരാട്ടം. അന്തിമ പോരാട്ടങ്ങള്‍ക്ക് അത്ലറ്റികോ ഡി കൊല്‍ക്കത്ത, കേരള ബ്ളാസ്റ്റേഴ്സ്, നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവര്‍ കച്ചമുറുക്കി കളത്തിലിറങ്ങുന്നതോടെ കാര്യങ്ങള്‍ പ്രവചനാതീതമാവും.
സ്വന്തം മണ്ണില്‍ കൊല്‍ക്കത്ത
തുടര്‍ച്ചയായി മൂന്നാം സീസണിലും സെമി ബര്‍ത്ത് നേടുന്ന ആദ്യ ടീമാവാനൊരുങ്ങുകയാണ് കൊല്‍ക്കത്ത. നിലവിലെ കണ്ണുകൂട്ടലുകളില്‍ മുന്‍ചാമ്പ്യന്മാരുടെ പ്രതീക്ഷകള്‍ തെറ്റാനുമിടയില്ല. തുടക്കത്തിലെ തിരിച്ചടിയില്‍നിന്ന് കളിപഠിച്ചാണ് ടീമിന്‍െറ കുതിപ്പ്. ജയങ്ങളേക്കാള്‍ കൂടുതല്‍ സമനില പാലിച്ച ടീമിന് 12 കളിയില്‍ നാലു ജയവും ആറ് സമനിലയും രണ്ട് തോല്‍വിയുമായി 18 പോയന്‍റ് സമ്പാദ്യം. രണ്ട് ഗോളുമായി ശരാശരിയിലുമുണ്ട് മെച്ചം. ഫിനിഷിങ് പോയന്‍റിലെ കൂട്ടപ്പൊരിച്ചിലില്‍ ഗോള്‍ ശരാശരിയിലെ മുന്‍തൂക്കം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ടീമിന് തുണയേകും. സ്വന്തം ഗ്രൗണ്ടിലാണ് അവസാന രണ്ട് മത്സരങ്ങളുമെന്നതാണ് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം.
സമാന സാഹചര്യത്തിലുള്ള കേരള ബ്ളാസ്റ്റേഴ്സാണ് വംഗനാടന്‍പടയുടെ ആദ്യ എതിരാളി. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തിലെ ജയത്തിന്‍െറ (1-0) മാനസികബലം അത്ലറ്റികോക്ക് കരുത്താവും. അവസാന പോരാട്ടം ഡിസംബര്‍ രണ്ടിന് പുണെക്കെതിരെ. ഇതിനകം 13 കളി പൂര്‍ത്തിയാക്കിയ പുണെ സെമി മോഹമുപേക്ഷിച്ചാവും സീസണിന്‍െറ കൊട്ടിക്കലാശത്തിനിറങ്ങുന്നത്.
കൊല്‍ക്കത്തയില്‍ ജയിക്കാന്‍ ബ്ളാസ്റ്റേഴ്സ്
പ്രഥമ സീസണില്‍ ഫൈനലിലത്തെിയ ശേഷം രണ്ടാം സീസണില്‍ നിരാപ്പെടുത്തിയ ബ്ളാസ്റ്റേഴ്സിന് ഇക്കുറി സെമിയില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഏറ്റവും മികച്ച കാണികളുടെ പിന്തുണയുള്ള ടീമിന് ബാക്കിയുള്ള രണ്ട് കളികളും നിര്‍ണായകം. സമാന സ്ഥിതിയിലുള്ള കൊല്‍ക്കത്തയും നോര്‍ത് ഈസ്റ്റുമാണ് സെമിയുറപ്പിക്കാനുള്ള പോരാട്ടങ്ങളില്‍ മുന്നിലത്തെുന്നത്.
ചൊവ്വാഴ്ച കൊല്‍ക്കത്തയാണ് ആദ്യ എതിരാളി. ഡിസംബര്‍ നാലിന് ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത് ഈസ്റ്റിനെ സ്വന്തം മണ്ണില്‍ നേരിടുന്നുവെന്നത് മാത്രം ആശ്വാസം. എങ്കിലും അവസാനത്തേക്ക് ഒന്നും വെക്കരുതെന്നാണ് കോച്ച് സ്റ്റീവ് കോപ്പലിന്‍െറ തീരുമാനം. കൊല്‍ക്കത്തയില്‍ ജയിച്ച് സെമിയുറപ്പിച്ച് പിരിമുറുക്കം അവസാനിപ്പിക്കാനാവും ടീമിന്‍െറ ശ്രമം. അതിനുള്ള ഒരുക്കത്തിലാണ് ആരോണ്‍ ഹ്യൂസും സംഘവും.
12 കളിയില്‍ അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി 18 പോയന്‍റുള്ള മഞ്ഞപ്പട ഗോള്‍ശരാശരിയില്‍ (മൈനസ് മൂന്ന്) പിന്നിലാണ്. മുംബൈയോടേറ്റ വന്‍തോല്‍വിയുടെ ക്ഷീണം പുണെക്കെതിരായ ജയത്തോടെ മാറ്റിയതിന്‍െറ ആത്മവിശ്വാസം നിര്‍ണായക പോരാട്ടത്തിനുമുമ്പ് ടീമംഗങ്ങളുടെ മുഖത്തുമുണ്ട്.
ഒരു വടക്കന്‍ വീരഗാഥ
ശനിയാഴ്ച രാത്രിയിലെ ക്ളാസിക് പോരാട്ടത്തില്‍ ചാമ്പ്യന്‍ ചെന്നൈയിന്‍െറ മോഹങ്ങള്‍ തച്ചുടച്ചാണ് വടക്കുകിഴക്കന്‍ പടയുടെ വരവ്. സീസണ്‍ ഗംഭീരമായി തുടങ്ങിയ നോര്‍ത് ഈസ്റ്റ് ഇടക്കാലത്തെ നാല് തുടര്‍തോല്‍വികളില്‍ തകര്‍ന്നുപോയിരുന്നു.
എന്നാല്‍, രണ്ട് സമനിലയും ഒരു ജയവും പോക്കറ്റിലാക്കി തിരിച്ചുവന്നതോടെ അവരുടെ സെമി സാധ്യതകള്‍ പുനര്‍ജനിച്ചു. 12 കളിയില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയന്‍റുള്ള അവര്‍ക്ക് ശേഷിക്കുന്ന രണ്ട് കളിയും ജയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. എന്നാല്‍, എതിരാളികള്‍ ഡല്‍ഹിയും കേരളവുമാവുമെന്നറിയുമ്പോഴേ വെല്ലുവിളിയുടെ കടുപ്പമറിയൂ.
രണ്ട് ജയം മാത്രം പോര ഗോള്‍ ശരാശരിയിലും മെച്ചപ്പെടണം. 30ന് ഡല്‍ഹിയെ ഗുവാഹതിയില്‍ നേരിടും. ഡിസംബര്‍ നാലിന് കൊച്ചിയിലാണ് കേരളത്തിനെതിരായ മത്സരം. ചെന്നൈയിനെതിരെ മൂന്നുതവണ ലീഡ് വഴങ്ങിയ ശേഷം തിരിച്ചത്തെി സമനില പിടിച്ച അടങ്ങാത്ത പോരാട്ടവീര്യംതന്നെയാണ് അവസാന അങ്കങ്ങളിലും വടക്കന്‍ പടയുടെ കരുത്ത്.
*** *** ***
ഗോവയും പുണെയും പൂര്‍ണമായും പുറത്തായി. പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും സാങ്കേതികത്വങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെന്നൈയിന്‍ കാത്തിരിപ്പിലാണ്. മറ്റു ടീമുകളുടെ ഫലങ്ങളില്‍ അപ്രതീക്ഷിത അട്ടിമറികള്‍ നടക്കുകയും അവസാന മത്സരത്തില്‍ ഗോവക്കെതിരെ ജയിക്കുകയും ചെയ്താല്‍ 18 പോയന്‍റുമായി ചാമ്പ്യന്മാര്‍ക്ക് കാത്തിരിക്കാം. പക്ഷേ, അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചാല്‍ മാത്രമേ അവസരമുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.