ക്രൈസ്റ്റ് ചർച്ച്: ബാറ്റിങിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുേമ്പാഴും റിവ്യൂ എടുക്കുന്നതിൽ പലപ്പോഴും പിഴ വ് വരുത്തുന്നയാളെന്ന പഴി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കുണ്ട്. ന്യൂസിലൻഡിലെത്തിയ ശേഷം മോശം ഫോമിെൻറ പ ിടിയിലായ കോഹ്ലി മണ്ടൻ റിവ്യൂ കൂടി എടുത്തതോടെ ആരാധകർ രോഷത്തിലാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടെസ്റ്റില്‍ ഇതുവരെ 13 റിവ്യൂ അവസരങ്ങള്‍ കോഹ്ലി ഉപയോഗിച്ചിട്ടുണ്ട്. അതില്‍ രണ്ട് എണ്ണത്തില്‍ മാത്രമേ അന്തിമ വിധി കോഹ്ലിക ്ക് അനുകൂലമായിട്ടുള്ളൂ.
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യുേമ്പാഴാണ് പുതിയ സംഭവമുണ്ടായത്. ടിം സൗത്തിയെറിഞ്ഞ പന്ത് മിഡിൽ സ്റ്റംമ്പിന് നേരെ വന്ന് കോഹ്ലിയുടെ പാഡിൽ കൊണ്ടു. ഒറ്റ നോട്ടത്തിൽ തന്നെ വിക്കറ്റ് ആണെന്ന് വ്യക്തം. ടിം സൗത്തിയാകട്ടെ, പന്ത് പാഡിൽ തട്ടിയതും ആഘോഷം തുടങ്ങി. എന്നാൽ കോഹ്ലി റിവ്യൂ എടുത്തു. കൃത്യം എൽ.ബി. ഡബ്ല്യൂ ആണെന്ന് റിവ്യൂവിൽ വ്യക്തമായതോടെ ഇന്ത്യയുടെ വിലപ്പെട്ട ഒരു റിവ്യൂ നഷ്ടമായിരുന്നു.
ഇത്രയും സ്വാർത്ഥത നായകൻ കോഹ്ലി കാണിക്കരുതെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്. ഒരു റിവ്യൂ നഷ്ടപ്പെടുത്തുന്നത് ചിലപ്പോൾ മത്സരഫലത്തെ വരെ സ്വാധീനിക്കാനിടയുണ്ട്. റിവ്യൂ എടുക്കുന്നതിൽ കോഹ്ലി വരുത്തുന്ന പിഴവുകളും മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ കൃത്യതയും ചൂണ്ടിക്കാട്ടി മുമ്പും ചർച്ചകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.