ദോഹ: ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് വിഭാഗത്തിൽ ഖത്തറിന് സ്വർണനേട്ടം. ഞായറാഴ്ച നടന്ന പുരുഷ വിഭാഗം അത്ലറ്റിക്സിൽ മുഹമ്മദ് അൽഗാർനിയിലൂടെയാണ് ഖത്തറിന്റെ അക്കൗണ്ടിലേക്ക് ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണമെത്തിയത്. ഇന്ത്യയുടെ ജിൻസൺ ജോൺസും, അജയ് കുമാർ സരോജും മികച്ച മത്സരം സമ്മാനിച്ച റേസിൽ മൂന്ന് മിനിറ്റ് 38.36 സെക്കൻഡിലായിരുന്നു മുഹമ്മദ് അൽഗർനിയുടെ ഫിനിഷിങ്.
അജയ് കുമാർ വെള്ളിയും മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലവും നേടി. ഖത്തറിന്റെ ഹസൻ അബ്ദുറഹ്മാനാണ് നാലാമത്. മധ്യദൂര ഓട്ടത്തിൽ ഖത്തറിന്റെ കരുത്തായ അൽ ഗർനിയുടെ മൂന്നാം ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേട്ടമാണിത്. 2014 ഇഞ്ചിയോൺ ഗെയിംസിൽ 1500, 5000 മീറ്ററുകളിൽ താരം സ്വർണം നേടിയിരുന്നു. 2011 പാൻ അറബ് ഗെയിംസിലും സ്വർണം നേടി. ത്രീ ഓൺ ത്രീ ബാസ്കറ്റ് ബാളിലും ഖത്തർ വെള്ളി മെഡൽ നേടി. ഇതോടെ ഖത്തറിന്റെ മെഡൽനേട്ടം ഏഴായി ഉയർന്നു. രണ്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് മെഡൽനേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.