ഷെൻഷെൻ: ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസിൽ ഡാനിഷ് താരം മാഗ്നസ് ജോഹന്നാസനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-12, 21-18. 40മിനുട്ട് നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ജോഹന്നാസനെ വീഴ്ത്തിയത്.
നേരത്തെ, ചൈനീസ് തായ്പേയിയുടെ ചൂ ടിയൻ ചെനിനെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. പരിക്ക് കാരണം ഇക്കൊല്ലം കുറച്ച് ടൂർണമെന്റുകൾ നഷ്ടമായശേഷമാണ് പ്രണോയിയുടെ തിരിച്ചുവരവ്.
അതേസമയം, പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. ജപ്പാനീസ് ജോഡികളായ അകിര കോഗ-തായ്ചി സൈറ്റോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 21-16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.