യോഗ്യത നേടാൻ ഇനി അവസരമില്ല; ശ്രീകാന്ത്​ ടോക്കിയോ ഒളിമ്പിക്​സിനില്ല

ടോക്കിയോ: അടുത്തിടെയായി വളരെ മോശം ഫോം തുടരുന്ന മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത്​ അടുത്ത ടോക്കിയോ ഒളിമ്പിക്​സിനില്ലെന്ന്​ ഉറപ്പായി. ബാഡ്​മിൻറൺ ലോക ഫെഡറേഷൻ അവസാന യോഗ്യത മത്സരവും അവസാനിച്ചതായി പ്രഖ്യാപിച്ചതോടെയാണ്​ ലോക റാങ്കിങ്ങിൽ 20ാമതുള്ള ശ്രീകാന്തിനു മുന്നിൽ വാതിലുകളടഞ്ഞത്​. സെയ്​ന നെഹ്​വാളും നേരത്തെ സാധ്യത പട്ടികയിൽ നിന്ന്​ പുറത്തായിരുന്നു. ഡബ്​ൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്​ഡി സഖ്യത്തിനും സാധ്യത തീരെ കുറവാണ്​. പരമാവധി രാജ്യങ്ങൾക്ക്​ അവസരം നൽകിയും അവസാനം വരെ ഇടംതേടാൻ യോഗ്യതാ പോരാട്ടങ്ങൾ നടത്തിയും എല്ലാ സാധ്യതകളും തുറന്നുനൽകിയിട്ടും പുറത്തായത്​ ശ്രീകാന്തിന്​ നഷ്​ടമാകും.

2019 മുതൽ 30 തോൽവികളാണ്​ ശ്രീകാന്ത്​ നേരിട്ടത്​.

Tags:    
News Summary - End of Tokyo Olympics road for Kidambi Srikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.