ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് കടന്ന് ലക്ഷ്യ സെന്നും മലയാളി താരം എച്ച്.എസ് പ്രണോയിയും. പ്രണോയ് ചൈനീസ് തായ്പെയ് താരം സു വെയ് വാങ്ങിനെ 21-19, 22-20 സ്കോറിന് വീഴ്ത്തിയപ്പോൾ അഞ്ചാം സീഡ് ചൗ ടിയൻ ചെന്നിനെതിരെ 21-18, 21-19 നായിരുന്നു ലക്ഷ്യയുടെ വിജയം.
ആദ്യാവസാനം ഏറ്റവും കടുത്ത പോരാട്ടത്തിനൊടുവിലാണ് പ്രണോയ് ജയം കുറിച്ചത്.
ആദ്യ സെറ്റിന്റെ തുടക്കത്തിൽ 12-4ന് ലീഡ് പിടിച്ച പ്രണോയ് ഒരു ഘട്ടത്തിൽ 19-13ലെത്തി അനായാസം അവസാനിപ്പിക്കുമെന്ന് തോന്നിച്ചു. എന്നാൽ, താളം വീണ്ടെടുത്ത വാങ് അതിഗംഭീരമായി തിരിച്ചുവന്ന് 19-19ന് ഒപ്പം പിടിച്ചു. ഇതോടെ, ആരും കളി പിടിക്കാവുന്നിടത്തുനിന്നാണ് പ്രണോയ് സെറ്റ് പിടിച്ചത്. ഇതേ കളിയുടെ തനിയാവർത്തനം കണ്ട രണ്ടാം സെറ്റിലും നിർണായകമായ അവസാന രണ്ടു പോയിൻറ് സ്വന്തമാക്കിയാണ് പ്രണോയ് എതിരാളിയെ ചുരുട്ടിക്കെട്ടിയത്.
എന്നാൽ, ഇരു ഗെയിമിലും ആധിപത്യം കാട്ടിയാണ് ലക്ഷ്യ സെൻ ഇന്ത്യൻ സ്വപ്നങ്ങൾ വാനോളമുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.