ഷെൻഷെൻ: ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ആദ്യ മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചൂ ടിയൻ ചെനിനെ 21-18, 22-20 സ്കോറിനാണ് തോൽപിച്ചത്.
പരിക്ക് കാരണം ഇക്കൊല്ലം കുറച്ച് ടൂർണമെന്റുകൾ നഷ്ടമായശേഷമാണ് പ്രണോയിയുടെ തിരിച്ചുവരവ്. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലേക്കു മുന്നേറി.
ഇംഗ്ലണ്ടിന്റെ ബെൻ ലേൻ-സീൻ വെൻഡി ജോടിയെ 21-13, 21-10നാണ് പരാജയപ്പെടുത്തിയത്. അതേസമയം, വനിത സിംഗ്ൾസിലെ ഏക ഇന്ത്യൻ സാന്നിധ്യം ആകർഷി കശ്യപ് ചൈനയുടെ യാങ് യി മാനിനോട് 12-21, 14-21ന് തോറ്റുപുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.