ക്വാലാലംപുർ: മലേഷ്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ട് മത്സരത്തിൽ മലേഷ്യയുടെ ഡാരൻ ല്യൂവിനെ 21-14 17-21 21-18 സ്കോറിനാണ് ലോക 21ാം നമ്പറുകാരനായ പ്രണോയ് തോൽപിച്ചത്.
നാലാം സീഡ് ചൈനീസ് തായ്പേയിയുടെ ചൂ ടീൻ ചെൻ ആണ് അടുത്ത എതിരാളി. അതേസമയം, ഇന്ത്യയുടെ ബി. സായ് പ്രണീതും സമീർ വർമയും ഒന്നാം റൗണ്ടിൽ പുറത്തായി. ലോക ആറാം നമ്പർ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ജിന്റിങ് 15-21 21-19 9-21 സ്കോറിനാണ് പ്രണീതിനെ വീഴ്ത്തിയത്. ഇന്തോനേഷ്യയുടെ തന്നെ ലോക എട്ടാം നമ്പർ ജോനാഥൻ ക്രിസ്റ്റി 14-21 21-13 7-21ന് സമീറിനെയും വീഴ്ത്തി. വനിത ഡബ്ൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യത്തിനും മടക്കടിക്കറ്റ് ലഭിച്ചു. ജപ്പാന്റെ നമി മത് സുയാമ-ചിഹാരു ഷിദ ജോടിയോട് 15-21 11-21 നാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.