മലേഷ്യ ഓപൺ: സിന്ധു, പ്രണോയ് പുറത്ത്

ക്വാലാലംപുർ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും മലേഷ്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെൻറിൽ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടറിൽ സിന്ധു മൂന്നു സെറ്റ് പോരിൽ തായ്‍വാന്റെ തായ് സൂ യിങ്ങിനോട് (സ്കോർ: 13-21, 21-15, 21-13) കീഴടങ്ങിയപ്പോൾ മലയാളി താരമായ പ്രണോയ് നേരിട്ടുള്ള സെറ്റുകൾക്ക് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് തോൽക്കുകയായിരുന്നു (സ്കോർ: 21-18, 21-16).

രണ്ടാം സീഡായ സൂ യിങ്ങിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഏഴാം സീഡായ സിന്ധുവിന്റെ അടിയറവ്. ഇതോടെ പരസ്പര പോരിൽ സൂ യിങ്ങിന് സിന്ധുവിനെതിരെ 16-5 ലീഡായി.

പുരുഷ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ ലോക നാലാം നമ്പർ തായ്‍വാന്റെ ചൂ ടിൻ ചെന്നിനെ വീഴ്ത്തിയ മികവ് പക്ഷേ എട്ടാം നമ്പർ ക്രിസ്റ്റിക്കെതിരെ 21ാം നമ്പർ താരമായ പ്രണോയിക്ക് പുറത്തെടുക്കാനായില്ല. സിന്ധുവിന്റെയും പ്രണോയിയുടെയും മടക്കത്തോടെ ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

Tags:    
News Summary - Malaysia Open: Sindhu, Prannoy out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.