ബാലി: ബാഡ്മിന്റൺ ലോക ടൂർ ഫൈനൽസിന്‍റെ വനിത വിഭാഗം സിംഗിൾസ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സീ യോങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് 39 മിനിറ്റിൽ സിന്ധു പരാജയം സമ്മതിച്ചു. സ്കോർ: 21-16, 21-12.
വേൾഡ് ടൂർ ഫൈനൽസിൽ ജേതാവാകുന്ന ആദ്യ ദക്ഷിണകൊറിയൻ വനിതയായി ആൻ സി യോങ് മാറി. കൗമാരക്കാരിക്കെതിരെ ഇതുവരെ കളിച്ച മൂന്നിൽ മൂന്ന് മത്സരങ്ങളും സിന്ധു തോറ്റു.
പ്രതിരോധത്തിലൂന്നി കളിച്ച സിന്ധു 16-21ന് ആദ്യ ഗെയിം കൈവിട്ടു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ സിന്ധു മേൽക്കൈ നേടിയെങ്കിലും ലക്ഷ്യം മുൻനിർത്തി കളിച്ച കൊറിയൻ താരം മികച്ച സ്മാഷുകളിലൂടെ മത്സരം വരുതിയിലാക്കി.
ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ സെമിയിൽ 21-15, 15-21, 21-19ന് തോൽപിച്ചായിരുന്നു സിന്ധു ഫൈനലിൽ കടന്നത്. 2018ൽ ലോക ടൂർ ഫൈനൽസിൽ സിന്ധു ജേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.