മഡ്രിഡ്: ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധു സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിൽ പ്രവേശിച്ചു. വനിത സിംഗ്ൾസ് സെമിഫൈനലിൽ സിംഗപ്പൂരിന്റെ യിവോ ജിയാ മിനിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നടപ്പുസീസണിലെ ആദ്യ ഫൈനലിന് യോഗ്യത നേടിയത്. സ്കോർ: 24-22, 22-20. ലോക 33ാം റാങ്കുകാരിയായ മിനുമായി 48 മിനിറ്റ് നീണ്ട പോരാട്ടം കടുത്തതായിരുന്നു. ഇടക്ക് പലപ്പോഴും പിറകിൽ പോയപ്പോഴും കളി തിരിച്ചുപിടിച്ചു ഫൈനലിലേക്ക് മുന്നേറി. സ്പെയിനിന്റെ കരോളിന മാരിൻ-ഇന്തോനേഷ്യയുടെ ജോർജിയ തുൻജുങ് രണ്ടാം സെമിയിലെ വിജയിയാണ് ഞായറാഴ്ചത്തെ കലാശക്കളിയിൽ സിന്ധുവിന്റെ എതിരാളി.
കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂർണമെന്റിൽ ഫൈനലിലെത്തുന്നത്. പരിക്കുമൂലം ലോക ചാമ്പ്യൻഷിപ് ഉൾപ്പെടെ നഷ്ടമായി. തിരിച്ചുവന്നപ്പോൾ മോശം ഫോം വേട്ടയാടിയതോടെ ആറു വർഷത്തിനുശേഷം ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. ഓൾ ഇംഗ്ലണ്ട് ഓപൺ, ഇന്ത്യൻ ഓപൺ, മലേഷ്യ ഓപൺ തുടങ്ങിയ ടൂർണമെന്റുകളിൽ ഈ കൊല്ലം ആദ്യ റൗണ്ടിൽത്തന്നെ വീണ സിന്ധുവിന് നിലവിൽ ജേതാവായിരുന്ന സ്വിസ് ഓപണിൽനിന്ന് നേരത്തേ മടങ്ങേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.