ദുബൈ: ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ കിഡംബി ശ്രീകാന്ത് പ്രീ ക്വാർട്ടറിൽ പുറത്തായി. വനിത സിംഗ്ൾസിൽ ചൈനയുടെ ഹാൻ യൂവിനെ 21-12, 21-15 സിന്ധുവും തോൽപിച്ചു. പുരുഷ സിംഗ്ൾസിൽ പ്രണോയ് 21-16, 5-21, 21-18 സ്കോറിന് ഇന്തോനേഷ്യയുടെ ചികോ ഓറ ദ്വി വർഡോയോയെ തോൽപിച്ചു. ജപ്പാന്റെ കാന്റ സുനെയമയാണ് ക്വാർട്ടറിലെ എതിരാളി.
ജാപ്പനീസ് താരമായ കൊഡായ് നരോകയോട് 14-21, 22-20, 9-21നാണ് ശ്രീകാന്ത് തോറ്റത്. വനിത ഡബ്ൾസ് പ്രീ ക്വാർട്ടറിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പരിക്കുമൂലം പിൻവാങ്ങി. മിക്സഡ് ഡബ്ൾസിൽ രോഹൻ കപൂർ-സിക്കി റെഡ്ഡി ജോടി വാക്കോവറിൽ ക്വാർട്ടറിൽ കടന്നപ്പോൾ സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം തായ് വാന്റെ ചാങ് കോ ചി-ലീ ചിഹ് ചെൻ കൂട്ടുകെട്ടിനോട് 15-21, 17-21ന് മുട്ടുമടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.