ചേലേമ്പ്ര: എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള 13 കുട്ടികൾ ചാലിയാർ പുഴ നീന്തിക്കടന്നത് ആറ് മിനിറ്റ് കൊണ്ട്. ചേലേമ്പ്ര സിംഫിൻ അക്കാദമിയിലെ 13 കുട്ടികളാണ് ചാലിയാർ പുഴ നീന്തി കടന്നത്. പെരുമണ്ണ ഭാഗത്ത് നിന്ന് നീന്തി വാഴയൂർ മൂളപ്പുറം കടവിൽ എത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി നീന്തൽ കോച്ചും ഗോൾഡ് മെഡൽ ജേതാവുമായ സൂര്യ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറം ജില്ല അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കോച്ച് ഹാഷിർ ചേലൂപ്പാടത്തിെൻറ നേതൃത്വത്തിൽ അക്കാദമിയിലെ കുട്ടികൾ നേരത്തെ ജില്ല ചാമ്പ്യൻമാരായിരുന്നു. ഹൃതു കൃഷ്ണൻ, യദു കൃഷ്ണ, നബ്ബൻ, മുഹമ്മദ് ഹിഷാം, നിരഞ്ജൻ, അശ്വതി, ദേവിക, അനുഷ്ക, സ്വാതി കൃഷ്ണ, അജ്സൽ, അഫ്സിൻ, കൃഷ്ണേന്തു, ആനന്ദ് എന്നീ കുട്ടികളാണ് നീന്തൽ യജ്ഞത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹഫ്സത്ത് ബീവി, സിംഫിൻ അക്കാദമി ഭാരവാഹികളായ വി. സുരേഷ് , ജ്യോതിബസു, സി.പി. ഷബീറലി, കെ.ആർ. ശ്രീഹരി, പുരുഷോത്തമൻ, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.