13ാം വയസിൽ അണ്ടർ 19ൽ റെക്കോർഡ് നേട്ടവുമായി വൈഭവ്; ഇന്ത്യക്കാരിൽ ഒന്നാമൻ, ലോകത്ത് രണ്ടാമത്!

ഇന്ത്യ-ആസ്ട്രേലിയ അണ്ടർ 19 മത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി 13 കാരൻ. ഇന്ത്യക്കായി അണ്ടർ 19 ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് വൈഭവ് സുര്യവൻഷി എന്ന 13 കാരൻ സ്വന്തമാക്കിയത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ 58 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി തികച്ചത്. 104 റൺസ് നേടി വൈഭവ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. 14 ഫോറും നാല് സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.

ലോക ക്രിക്കറ്റിൽ അണ്ടർ 19 ടെസ്റ്റിലെ  രണ്ടാമത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയാണ് ഈ റെക്കോർഡിന് ഉടമ. 2005ലാണ് അലി 56 പന്തിൽ സെഞ്ച്വറി തികച്ചത്. ആസ്ട്രേലിയയെ ആദ്യ ഇന്നിങ്സിൽ 293 റൺസിന് ഒതുക്കിയതിന് ശേഷമാണ് താരത്തിന്‍റെ സെഞ്ച്വറി. 12ാം വയസിൽ രഞ്ജി ക്രിക്കറ്റിൽ വൈഭവ് അരങ്ങേറിയിരുന്നു. രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. ബിഹാറിന് വേണ്ടി കളിച്ച യുവതാരം സൂപ്പർതാരങ്ങളായ സചിൻ ടെണ്ടുൽക്കർ യുവരാജ് സിങ് എന്നിവരെ മറികടന്നാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായത്. 

Tags:    
News Summary - 13-year-old Vaibhav Suryavanshi scores fastest hundred for India in U19 Tests, second quickest overall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.