ഡബ്ലിൻ: പലതരം ഐതിഹാസിക ഫിനിഷിങ്ങുകൾ കണ്ടവരാണ് ക്രിക്കറ്റ് പ്രേമികൾ. പക്ഷേ ഇതുപോലൊന്ന് കണ്ടിട്ടുണ്ടാവില്ല. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ട 35 റൺസ് അടിച്ചെടുത്താണ് അയർലണ്ടുകാരനായ ജോൺ ഗ്ലാസ് വാർത്തകളിൽ ഇടം നേടിയത്.
അയർലണ്ടിെല ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ക്രെഗാഗും ബാലിമീനയും തമ്മിൽ ഏറ്റുമുട്ടിയ മത്സരമാണ് അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്രെഗാഗ് 20 ഓവറിൽ 147 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ബാലിമീനക്ക് 19 ഒാവറിൽ ഏഴുവിക്കറ്റിന് 113 റൺസെടുക്കാനേ ആയുള്ളൂ.അവസാന ഓവറിൽ വിജയത്തിലേക്ക് 35 റൺസ് വേണമെന്നിരിക്കേ ക്രെഗാഗ് വിജയം ഉറപ്പിച്ചു നിൽക്കുകയായിരുന്നു.
അവിടെ നിന്നായിരുന്നു ഗ്ലാസിന്‍റെ വിസ്മയ പ്രകടനം. ഓവറിലെ ആറുപന്തും സിക്സറിച്ച് ഗ്ലാസ് എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. മത്സരത്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന ജോൺ ഗ്ലാസ് തന്നെയാണ് മാൻ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.