തിരുവനന്തപുരം: രഞ്ജിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യതാരമെന്ന റെക്കോഡ് ഇനി ജലജ് സക്സേനക്ക് സ്വന്തം. ഉത്തര്‍പ്രദേശിന്റെ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് ചരിത്രനേട്ടം കൈവരിച്ചത്.
16 ഓവറിൽ 56 റൺസ് വഴങ്ങിയായിരുന്നു സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 120 മത്സരത്തില്‍നിന്നാണ് സക്സേനക്ക് അപൂർവനേട്ടം. രഞ്ജി ട്രോഫിയില്‍ 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. കൂടാതെ 29 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി.
മധ്യപ്രദേശ് ക്രിക്കറ്റില്‍ 2005 ലാണ് ജലജിന്റെ കരിയര്‍ ആരംഭിക്കുന്നത്. 2016- 17 രഞ്ജി സീസണില്‍ കേരള ടീമിലെത്തി. കേരളത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ സക്സേന ആഭ്യന്തര ഫോർമാറ്റുകളിലുടനീളം 9,000 റൺസും 600 വിക്കറ്റുകളും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എലീറ്റ് ക്ലബിലും കഴിഞ്ഞവർഷം എത്തി. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികക്കുന്ന 13ാമത്തെ ബൗളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.