ദക്ഷിണാഫ്രിക്കൻ ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്നു എ.ബി ഡിവില്ലേഴ്സ്. 2018ലായിരുന്നു മിസ്റ്റർ 360 ഡിഗ്രി എന്ന് വിളിക്കപ്പെടുന്ന താരം ദേശീയ ജഴ്സി അഴിച്ചുവെച്ചത്. അതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗടക്കം ചില ടി20 ലീഗ് ടൂർണമെൻറുകളിൽ മാത്രമായിരുന്നു താരം കളിച്ചുവന്നിരുന്നത്.
എന്നാൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച് താരം വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി ബാറ്റേന്തുമെന്ന് സൂചന. സമീപകാലത്ത് താരം തന്നെ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെയാണ് ഡിവില്ലേഴ്സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജഴ്സിയണിയുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ, മുൻ ദേശീയ ടീം നായകനും നിലവിലെ ക്രിക്കറ്റ് ദ. ആഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് അതിനുള്ള സൂചനകൾ നൽകുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ െഎ.പി.എൽ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഡിവില്ലേഴ്സിന് ദേശീയ ടീമിൽ ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഒടുവിൽ ടീമിൽ തിരിച്ചെത്താൻ പോകുന്നതോടെ പഴയ ആഞ്ഞടികൾ തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.