ദക്ഷിണാഫ്രിക്കയുടെ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന്റെ ലോകകപ്പ് ടീമിൽ ഇടം പിടിച്ച് അഞ്ച് ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവർ 11 അംഗ ടീമിൽ ഉൾപ്പെട്ടപ്പോൾ ഇടം പിടിച്ചപ്പോൾ ഐ.സി.സി തെരഞ്ഞെടുത്ത ടീമിൽനിന്ന് പേസർ ജസ്പ്രീത് ബുംറയും കെ.എൽ രാഹുലും പുറത്തായി. അതേസമയം, ഐ.സി.സി ടീമിൽ ഇടമില്ലാതിരുന്ന ശ്രേയസ് അയ്യർ എബില്ലേഴ്സിന്റെ ടീമിലുണ്ട്.
ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയൻ ടീമിൽനിന്ന് മൂന്നുപേരാണ് ഉൾപ്പെട്ടത്. ഫൈനലിൽ ആസ്ട്രേലിയയെ അനായാസ വിജയത്തിലേക്ക് നയിച്ച ട്രാവിസ് ഹെഡ്, സഹതാരങ്ങളായ െഗ്ലൻ മാക്സ്വെൽ, ആദം സാംബ തുടങ്ങിയവരാണ് ടീമിലുള്ളത്. ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ജെറാർഡ് കോറ്റ്സി, ശ്രീലങ്കയുടെ ദിൽഷൻ മധുഷങ്ക എന്നിവരാണ് എബിഡിയുടെ ടീമിൽ ഇടം നേടിയവർ. എന്നാൽ, ഒരു വിക്കറ്റ് കീപ്പർ പോലും ടീമിലില്ല.
എബി ഡിവില്ലിയേഴ്സിന്റെ ലോകകപ്പ് ഇലവൻ: രോഹിത് ശർമ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ (ഇന്ത്യ), ട്രാവിസ് ഹെഡ്, െഗ്ലൻ മാക്സ്വെൽ, ആദം സാംബ (ആസ്ട്രേലിയ), രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്), ജെറാർഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക), ദിൽഷൻ മധുഷങ്ക (ശ്രീലങ്ക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.