മൊഹാലി: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ജയത്തിന് പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഐ.പി.എൽ അധികൃതർ ശിക്ഷ വിധിച്ചത്.
നേരത്തെ ഇതേ കുറ്റത്തിന് ഡൽഹി ക്യാപിറ്റൽസ് നാകൻ ഋഷബ് പന്ത് രണ്ടുതവണ പിഴയടക്കേണ്ടിവന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 12 ലക്ഷം പിഴ വന്നപ്പോൾ രണ്ടാം തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 24 ലക്ഷവും ടീം അംഗങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും അടക്കേണ്ടി വന്നിരുന്നു.
ഗുജറാത്തിനെതിരായ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനും രാജസ്ഥാനെതിരായ പരാജയത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർക്കും 12 ലക്ഷം രൂപ വീതം പിഴ ലഭിച്ചിരുന്നു.
പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ഒമ്പത് റൺസിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 183 റൺസിന് പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.