ടെസ്റ്റ്​ റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻമാരായി ഇന്ത്യ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ പരമ്പര 1-0ത്തിന്​ സ്വന്തമാക്കിയതിന്​ പിന്നാലെ ഇന്ത്യ ഐ.സി.സി ടെസ്റ്റ്​ റാങ്കിങ്ങിൽ ഒന്നാം സ്​ഥാനം തിരിച്ചുപിടിച്ചു.

മുംബൈ ടെസ്റ്റിന്‍റെ നാലാം ദിനം 372 റൺസിനാണ്​ ഇന്ത്യ ജയം പിടിച്ചെടുത്തത്​. കാൺപൂരിൽ നടന്ന ആവേശകരമായ ഒന്നാം ടെസ്റ്റ്​ സമനിലയിൽ പിരിഞ്ഞിരുന്നു. ജൂ​ൈലയിൽ നടന്ന ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോടായിരുന്നു പരാജയപ്പെട്ടത്​.

ഒന്നാം സ്​ഥാനക്കാരായ ഇന്ത്യക്ക്​ 124 റേറ്റിങ്​ പോയിന്‍റുണ്ട്​. ന്യൂസിലൻഡ്​ (121), ആസ്​ട്രേലിയ (108), ഇംഗ്ലണ്ട്​ (107), പാകിസ്​താൻ (92), ദക്ഷിണാ​ഫ്രിക്ക (88), ശ്രീലങ്ക (83), വെസ്റ്റിൻഡീസ്​ (75), ബംഗ്ലാദേശ്​ (49), സിംബാബ്​വേ (31) എന്നീ ടീമുകളാണ്​ തുടർസ്​ഥാനങ്ങളിൽ.

42 പോയിന്‍റുമായി ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ പോയിന്‍റ്​ പട്ടികയിൽ മൂന്നാമതാണ്​ ഇന്ത്യ. രണ്ട്​ മത്സരങ്ങളിൽ രണ്ടും ജയിച്ച ശ്രീലങ്കയാണ്​ പട്ടികയിൽ ഒന്നാമത്​. പാകിസ്​താൻ രണ്ടാമതാണ്​.

മുംബൈ ടെസ്റ്റിന്‍റെ നാലാം ദിനം അഞ്ചിന്​ 140 റൺസെന്ന നിലയിൽ പാഡുകെട്ടിയിറങ്ങിയ കിവികൾ 167ന്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചു. ​ഇന്ത്യക്കായി ജയന്ത്​ യാദവും ആർ. അശ്വിനും നാലുവിക്കറ്റ്​ വീതം വീഴ്​ത്തി. അക്​സർ പ​േട്ടൽ ഒരു വിക്കറ്റെടുത്തു.

Tags:    
News Summary - After Series Win Over New Zealand India Return ICC Men's Test Team Ranking top spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.