കടപ്പാട്​: കെ.പി.എൽ ട്വിറ്റർ

ഐ.പി.എൽ: കരീബിയൻ പ്രീമിയർ ലീഗിൽ മിന്നിയ ​യു.എസ്​ പേസർ അലി ഖാൻ ഇനി കൊൽക്കത്തയിൽ

ന്യൂഡൽഹി: ഇന്ത്യൻപ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ യു.എസ്​.എക്കാരനാകാൻ ഒരുങ്ങി പേസ്​ ബൗളർ അലി ഖാൻ. പാകിസ്​താൻ വംശജനായ അലിയെ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സാണ്​ ടീമിലെത്തിച്ചത്​.

ഇംഗ്ലീഷ്​ പേസർ ഹാരി ഗേണിയുടെ പകരക്കാരനായാണ്​ 29കാരനെ കെ.കെ.ആർ സ്വന്തം പാളയത്തിലെത്തിച്ചത്​. മുതുകിന്​ പരിക്കേറ്റതിനെത്തുടർന്ന്​ ഹാരി ടൂർണമെൻറിൽ നിന്ന്​ പുറത്തായിരുന്നു.

ഫാസ്​റ്റ്​ ബൗളറായ അലിയെക്കൂടാതെ ഓയിൻ മോർഗൻ, പാറ്റ്​ കമ്മിൻസ്​, രാഹുൽ ത്രിപതി, വരുൺ ചക്രവർത്തി, എം. സിദ്ധാർഥ്​, ക്രിസ്​ ഗ്രീൻ, ടോം ബാൻറൺ, നിഖിൽ നായിക്​ എന്നിവരാണ്​ കൊൽക്കത്ത നിരയിലെ പുതിയ താരങ്ങൾ.

കരീബിയൻ പ്രീമിയർ ലീഗിൽ കെ.കെ.ആറിൻെറ സഹോദര ക്ലബായ ട്രിൻബാഗോ നൈറ്റ്​റൈഡേഴ്​സിൻെറ താരമാണ്​ അലി. കെ.പി.എല്ലിൽ കഴിഞ്ഞ ദിവസം ടി.കെ.ആർ നാലാം കിരീടം സ്വന്തമാക്കിയിരുന്നു. 7.43 ഇക്കോണമി റേറ്റിൽ എട്ടു വിക്കറ്റ്​ വീഴ്​ത്തിയ അലി ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ്​ ടൂർണമെൻറ്​ അവസാനിപ്പിച്ചത്​.

മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന അലി കൃത്യതയാർന്ന യോർക്കറുകളിലൂടെ ബാറ്റ്​മാനെ അടിതെറ്റിക്കാൻ മിടുക്കനാണ്​.

കാനഡയിലെ ഗ്ലോബൽ ടി20 ലീഗിലൂടെ വിൻഡീസ്​ ഓൾറൗണ്ടർ ഡ്വൈൻ ബ്രാവോയാണ്​ അലിയെ കണ്ടെത്തിയത്​. ശേഷം കെ.പി.എല്ലിലും ബംഗ്ലാ​േദശ്​ പ്രീമിയർ ലീഗിലും പാകിസ്​താൻ സൂപ്പർ ലീഗിലും സാന്നിധ്യം അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.