ഡബ്ലിൻ: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി കരുത്തരായ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് അയർലൻഡ്. രണ്ടാം ഏകദിനത്തിലാണ് കേളികേട്ട പോർട്ടീസുകാരെ അയർലൻഡ് 43 റൺസിന് തോൽപിച്ചത്. ക്യാപ്റ്റൻ ആൻഡെ ബാൽബിർനിയുടെ (117 പന്തിൽ 102) സെഞ്ച്വറിക്കരുത്തിലായിരുന്നു അട്ടിമറി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 48.3 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ പരമ്പര നഷ്ടമാവാതിരിക്കാൻ ദക്ഷിണാഫ്രിക്കക്ക് ജയിച്ചേ മതിയാവൂ. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.