ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ബിഷൻ സിങ് ബേദി.
ക്രിക്കറ്റർമാരുടേതിനേക്കാൾ വലിയ പ്രധാന്യം ഭരണാധികാരികൾക്ക് നൽകുന്നതിനെ വിമർശിച്ച ബേദി ഡൽഹി ക്രിക്കറ്റ് ബോർഡിേന്റത് സ്വജനപക്ഷപാതമാണെന്നും തുറന്നടിച്ചു. ഡൽഹി ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത അരുൺ ജയ്റ്റ്ലിയുടെ മകൻ കൂടിയായ രോഹൻ ജയ്റ്റ്ലിക്ക് ഇതുസംബന്ധിച്ച് ബേദി കത്തയച്ചു. ഗാലറിയിൽ സ്ഥാപിച്ച തന്‍റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നും താൻ അംഗത്വം രാജിവെക്കുകയാണെന്നും ബേദി കത്തിലെഴുതി.
1999 മുതൽ 2013 മുതൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ ജയ്റ്റ്ലിയുടെ ആറടി ഉയരത്തതിലുള്ള പ്രതിമ സ്ഥാപിക്കാൻ ബോർഡ് തീരുമാനമെടുത്തിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ലയുടെ പേര് മാറ്റി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം എന്നാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.