ന്യൂഡൽഹി: നെതർലൻഡ്സിനെതിരെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മാർക്കസ് സ്റ്റോയിനിസിന് പകരം കാമറൂൺ ഗ്രീൻ ഒസീസ് ടീമിൽ തിരിച്ചെത്തി. നെതർലൻഡ്സ് ടീമിൽ മാറ്റമില്ല.
ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ശേഷം വിജയവഴിയിലെത്തിയ ഓസീസിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഓറഞ്ച് പടക്കെതിരെ ജയം അനിവാര്യമാണ്. പോയന്റ് പട്ടികയിൽ നാലാമതാണ് മുൻ ലോക ചാമ്പ്യന്മാരിപ്പോൾ.
കുഞ്ഞന്മാരായ ഡച്ചുകാർക്കെതിരെ വ്യക്തമായ മേധാവിത്വമുണ്ടെങ്കിലും ഇവർ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ഞെട്ടിച്ചതിനാൽ നിസ്സാരക്കാരായി കാണാനാവില്ല. ബാറ്റർമാരും ബൗളർമാരും ഫോമിലേക്കുയർന്ന സാഹചര്യത്തിൽ നെതർലൻഡ്സിനെ വലിയ വ്യത്യാസത്തിൽ മികച്ച റൺറേറ്റിലേക്ക് കൂടി ടീമിനെ എത്തിക്കാമെന്നാണ് ആസ്ട്രേലിയൻ താരങ്ങളുടെ കണക്കുകൂട്ടൽ.
അട്ടിമറികൾ അപൂർവമായി മാത്രം സംഭവിക്കുന്നതല്ലെന്ന് ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനെയും വീഴ്ത്തി അഫ്ഗാനിസ്താൻ തെളിയിച്ചതിനാൽ നെതർലൻഡ്സിനെ എഴുതിത്തള്ളാൻ ക്രിക്കറ്റ് ലോകത്തിന് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.